Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് മൂന്നര ലക്ഷം രൂപ; മുഖ്യപ്രതി പിടിയിൽ

മലപ്പുറം: പൊന്നാനി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി റഷീദ് അറസ്റ്റില്‍. കടവനാട് പാലക്ക വളപ്പില്‍ റഷീദ് എന്നയാളെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കടവനാട് സ്വദേശി പ്രവീണ്‍ എന്നയാളിന് മുക്കുപണ്ടം ഏര്‍പ്പെടുത്തി ബാങ്കില്‍ പണയം വെച്ചത് റഷീദാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് റഷീദ് ഒളിവില്‍ പോകുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. മാറഞ്ചേരി പുറങ്ങില്‍ പ്രദേശത്തെ ബന്ധുവിന്റെ ക്വാര്‍ട്ടേഴ്സിലായാണ് ഇയാളെ പൊലീസ് പിടികൂടിയത്. […]
Read more

സംസഥാനത് വ്യാപക മഴക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനുമതിൽ ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടതായും ഇത് ഇന്ന് തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് പ്രവേശിക്കാനാണുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തോടെ തെക്കൻ കേരളത്തിൽ നിന്ന് വടക്കൻ കേരളം വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ചില ഭാഗങ്ങളിൽ മിന്നലോടുകൂടിയ മഴയും പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരനെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ടി.വി. സെന്ററിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ഹരീഷ് ആണ് പിടിയിലായത്. ഇയാൾ ഹൈക്കോടതിയിലെ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി ഇയാളെ കോടതിയിൽ ഹാജരാക്കി.
Read more

യുകെ യാത്രയ്ക്ക് മേയർ ആര്യയുടെ ചെലവ് 2 ലക്ഷം രൂപ

തിരുവനന്തപുരം: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സ്വീകരിക്കാൻ ലണ്ടനിലേക്ക് പോയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് 2 ലക്ഷം രൂപയ്ക്ക് മുകളിലായി ചെലവായത് അധികൃതർ വ്യക്തമാക്കി. വിമാന ടിക്കറ്റിനായി 1.31 ലക്ഷം രൂപ, വീസയ്ക്കായി 15,000 രൂപ ചെലവായിട്ടുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെയുള്ള ചെലവുകൾക്ക് ബാക്കി തുക പോവുകയാണെന്ന് അറിയിപ്പിൽ സൂചിപ്പിച്ചു. ഹോട്ടൽ താമസത്തിന് കോർപറേഷൻ കുറഞ്ഞ നിരക്കുള്ള ത്രീ സ്റ്റാർ ഹോട്ടലിൽ ക്രമീകരണം നടത്തിയതായും അധികൃതർ അറിയിച്ചു.പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് മാത്രമേ ഈ […]
Read more

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിന് കേരളം മുൻപിൽ: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യതയിൽ കേരളം ദേശീയ ശരാശരിയെ രണ്ടിരട്ടി മറികടക്കുന്നുെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം 41.9% ആയി ഉയർന്നിട്ടുണ്ടെന്നും, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.നീതി ആയോഗ്, കെ.എസ്.ഇ.ബി., ആർ.എം.ഐ. സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോൺക്ലേവ് 2025 – കേരള ചാപ്റ്റർ’ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “കാർബൺ മലിനീകരണമില്ലാത്ത ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക നാഴികക്കല്ലാണ് ഈ കോൺക്ലേവ്,” എന്നും മന്ത്രി […]
Read more

വിടപറഞ്ഞ് മിഗ് 21; യാത്രയയപ്പ് ഒരുക്കി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ദീർഘകാലം സേവനമനുഷ്ഠിച്ച പോരാളി, മിഗ് 21 യുദ്ധവിമാനങ്ങൾ സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 60 വർഷത്തിലേറെ സേവനത്തിനൊടുവിൽ, ചണ്ഡീഗഡിൽ വച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കെട്രഡിറ്റിന് പലവട്ടം തിളക്കമേകിയ ഈ യുദ്ധവിമാനത്തിന് വൈഭവമായ യാത്രയയപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് 12.05നാണ്, മിഗ് 21 യുദ്ധവിമാനങ്ങൾ അവസാനമായി ആകാശത്ത് പറന്നത്. ചണ്ഡീഗഡിൽ നിന്നാണ് 1963-ൽ മിഗ് 21 ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി എത്തിയത്. അതിനാൽ യാത്രയയപ്പിനായി അതേ വിമാനത്താവളം തന്നെ തിരഞ്ഞെടുത്തിരുന്നു. ലാൻഡ് ചെയ്യുന്ന മിഗ് […]
Read more

‘പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണം’: ഹൈക്കോടതിയിൽ ഹർജി നൽകി ദുൽഖർ സൽമാൻ

കൊച്ചി: തന്റെ വാഹനങ്ങൾ കസ്റ്റംസ് നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്ന് ആരോപിച്ച് നടൻ ദുൽഖർ സൽമാൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. കൊച്ചി കസ്റ്റംസ് കമ്മീഷണറെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. ‘ഓപ്പറേഷൻ നുംഖോർ ൻറെ ഭാഗമായി ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ദുൽഖറിന്റെ കൊച്ചിയിലെ വസതിയിൽ കസ്റ്റംസ് പരിശോധന നടത്തിയത്. തുടർന്നാണ് ഒരു ലാൻഡ് റോവർ അടക്കം രണ്ട് പഴയ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്. നികുതിപിരിവ് നിയമങ്ങൾ പാലിച്ചിട്ടാണ് വാഹനങ്ങൾ സ്വന്തമാക്കിയതെന്ന്, ഹർജിയിൽ ദുൽഖർ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട വാഹനങ്ങളുടെ […]
Read more

‘മഹാനായ നേതാക്കൾ’: പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പുകഴ്ത്തി ട്രംപ്

ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും, സൈനിക മേധാവി ജെനറൽ അസിം മുനീറിനെയും സ്വാഗതം ചെയ്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. “മഹാനായ നേതാക്കളാണ് വരുന്നത്” എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ചായിരുന്നു ഉഭയകക്ഷി ചർച്ചകൾ. പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ, വെസ്റ്റ് എക്സിക്യൂട്ടീവ് അവന്യൂ വഴി വൈറ്റ് ഹൗസിലെത്തിയ ഷെരീഫിനെയും മുനീറിനെയും അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. പിന്നീട് ട്രംപുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ […]
Read more

വാട്ടർ ടാങ്ക് തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം. സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്തേക്ക് വീഴുകയായും കോൺഗ്രീറ്റ് സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ രക്ഷപെടുത്താനാകാത്തത് സാഹചര്യവുമാണ് ഉണ്ടായത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ടാങ്ക് പൊളിച്ച് നീക്കിയിരുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു.
Read more

എയിംസ് വിഷയത്തില്‍ ബിജെപിയിൽ ഒറ്റപ്പെട്ട് സുരേഷ് ഗോപി

തിരുവനന്തപുരം: എയിംസ് സ്ഥാപനം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വവും തുറന്ന വിമർശനവുമായി രംഗത്തെത്തി. സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് ബിജെപി നേതാവ് വി മുരളീധരന്റെ പ്രതികരിച്ചിരുന്നു.തിരുവനന്തപുരം: എയിംസ് സ്ഥാപനം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വവും തുറന്ന വിമർശനവുമായി രംഗത്തെത്തി. സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക […]
Read more

Recent News

Advertisement
WhiteswanTV Footer