Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

ഹരിപ്പാട്: വയോധികയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്ക്. കണ്ടല്ലൂർ പുതിയവിള ഓണമ്പള്ളി ജംഗ്ഷന് സമീപം ചാലുംമാട്ടേൽ ചിറയിൽ ഓമനയ്ക്കാണ് നായയുടെ കടിയേറ്റത്. വീടിന്റെ അടുക്കള വാതിലിനു സമീപം ഫോൺ ചെയ്തുകൊണ്ടു നിന്ന ഓമനയെ ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈത്തണ്ടയ്ക്കും വിരലുകൾക്കും കാലിനും കടിയേറ്റു. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഓമനയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പും പ്രാഥമിക ചികിത്സയും നൽകി. പിന്നീട്, ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം […]
Read more

ലാഭത്തിന്റെ പെരുമഴയുമായി ആമസോൺ: റെഡ്‍മി, ഷവോമി സ്‍മാർട്ട്‌ഫോണുകൾ വിലക്കുറവിൽ

ന്യൂഡൽഹി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഒന്നിലധികം വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍ ഡീലുകൾ. ഏറ്റവും പുതിയ ഫെസ്റ്റിവൽ സെയിൽ ഷവോമി, റെഡ്‌മി ഹാൻഡ്‌സെറ്റുകള്‍ക്ക് ചില മികച്ച കിഴിവുകൾ നൽകുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത മികച്ച റെഡ്‌മി, ഷവോമി മൊബൈൽ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകളും കിഴിവുകളും ലഭ്യമാണ്. വിൽപ്പന കാലയളവിൽ എസ്‌ബി‌ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് […]
Read more

ഹൈകോടതി തുണച്ചു; കോളടിച്ചത് കെഎസ്ആർടിസിക്ക്

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി വിലക്കിയത് ശരിക്കും ലാഭമായത്ത് കെഎസ്ആർടിസിക്ക്. പ്രതിദിനം എണ്ണൂറോളം ബസുകളാണ് പാലിയേക്കര വഴി ഇപ്പോൾ കടന്നുപോകുന്നത്. ഈ ബസുകൾ ടോൾ കൊടുക്കാതെ കടന്നുപോയതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ലാഭം 90 ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. പാലിയേക്കരയിൽ കെഎസ്ആർടിസി പ്രതിമാസം നിശ്ചിതമായ തുകയാണ് ടോൾ നിരക്കായി നൽകിയിരിക്കുന്നത്. ഒരു മാസം 1050 രൂപയായിരുന്നു ആദ്യം നൽകിയതെങ്കിൽ അടുത്തിടെ കുത്തനെ ഉയർത്തിയിരുന്നു. നിലവിൽ ഒരു ബസിന് ഒരു മാസം കടന്നുപോകണമെങ്കിൽ 7310 രൂപയാണ് നൽകേണ്ടത്. 50 ദിവസങ്ങളായി […]
Read more

‘ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട: കെ ജെ ഷൈനിന് പിന്തുണയുമായി റിനി ആൻ ജോർജ്

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നും റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആൻ ജോർജിന്‍റെ പോസ്റ്റ്. സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്. ഇത്തരം […]
Read more

രണ്ടു ലക്ഷം രൂപയുടെ എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ എന്നിവരാണ് പിടിയിലായത്. മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കാരാപറമ്പ് പൂക്കൊളത്തൂര്‍ റോഡില്‍ നിരന്നപറമ്പില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി, അരീക്കോട്, കാരാപറമ്പ്, പൂക്കൊളത്തൂര്‍, […]
Read more

വിജയ്‌യെക്കുറിച്ച് മിണ്ടരുത്: കർശന നിർദേശം നൽകി ഡിഎംകെ

ചെന്നൈ: നടൻ വിജയ്‌യെക്കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചോ പ്രതികരണങ്ങള്‍ നടത്തുന്നത് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെയുടെ കർശന നിർദേശം നൽകിയിരിക്കുന്നത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞു. അവർ ഞങ്ങളെ കുറിച്ച് സംസാരിക്കുമെന്നും എന്നാൽ ഞങ്ങൾക്ക് പ്രതികരിക്കാൻ അനുവാദമില്ലെന്നും ആയിരുന്നു ഗാന്ധിയുടെ പ്രതികരണം. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എൻ. നെഹ്‌റു […]
Read more

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; കേന്ദ്ര വിഹിതവും മുൻകൂർ അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുകയും മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും […]
Read more

49 കുപ്പി ഗോവൻ മദ്യവുമായി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്‌കൂട്ടറിലും വീട്ടിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 36.75 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് അഴൂർ സ്വദേശി ബാബു ആണ് പിടിയിലായത്. സ്കൂട്ടറിൽ ഗോവൻ മദ്യവുമായി പോകുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറക്കടയിൽ വച്ച് ഇയാളെ പിടികൂടിയത്. ബാബു സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്നതും വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ ഗോവയിൽ നിന്നുള്ള 49 കുപ്പി മദ്യവും മദ്യം വിറ്റുകിട്ടിയ പണവും പോലീസ് കണ്ടെത്തി. നേരത്തെയും വാറ്റുചാരായം വില്പന നടത്തിയതിന് ഇയാളെ പൊലീസ് പിടികൂടി […]
Read more

കേരളത്തിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 25-ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്നും 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയ്ക്കാണ് ശക്തമായ മഴ എന്നോർക്കപ്പെടുന്നത്. മഴയ്ക്കുള്ള സാധ്യതയെ പിന്തുടർന്ന് ഗംഗാതട പ്രദേശത്ത് – പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറും ഡിസംബറും ഉൾപ്പടെയുള്ള മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ഒരു ഘട്ടം കൂടി പുതുക്കാൻ തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാനും ചേര്‍ന്ന് ചർച്ച നടത്തി.ഇതിനിടെ, സംസ്ഥാനത്ത് പുരോഗമിക്കുന്ന തീവ്ര […]
Read more

Recent News

Advertisement
WhiteswanTV Footer