Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

കെഎസ്ആര്‍ടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം, ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്: കെ ബി ഗണേഷ്‌കുമാർ

കൊല്ലം: കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. ഡ്രൈവര്‍ക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും മന്ത്രി ഗണേഷ്‍കുമാര്‍ പറഞ്ഞു.
Read more

വിജയ് ഉടൻ കരൂരിലേക്കില്ല; സിബിഐ അന്വേഷണം തടസ്സപ്പെടുത്താനില്ലെന്ന് ടിവികെ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ അറിയിച്ചു. വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം. വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് […]
Read more

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, മലയാളി തീര്‍ത്ഥാടകന് ദാരുണാന്ത്യം

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ തീർത്ഥാടകന് ദാരുണാന്ത്യം. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനായി എത്തിയ കൊല്ലം സ്വദേശി ഷെരീഫ് അഹമ്മദ് കുഞ്ഞ് ആണ് മരണപ്പെട്ടത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് മദീന അൽ സലാം ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ഉടനെ മരണപ്പെടുകയായിരുന്നു . ഭാര്യ :ജമീല ബീവി, മക്കൾ: അൽത്താഫ്, അനുഷാ, അസീഫ് മൃതദേഹം മറവ് ചെയ്യുന്നതിനും നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും മദീന കെഎംസിസി […]
Read more

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിലും ഗുരുതര പരാതി

കൊച്ചി: കേരളത്തിലോടുന്ന വന്ദേഭാരതില്‍ പുഴുവും പാറ്റയും വീണ ഭക്ഷണം നല്‍കിയതിന് കരാറില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനം, വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് കൊച്ചിയില്‍ പൂട്ടിച്ച ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സ് ഗ്രൂപ്പില്‍പ്പെട്ടത് എന്ന് കണ്ടെത്തൽ. ഇതുള്‍പ്പെടെ ഡല്‍ഹിയിലെ സ്ഥാപനങ്ങളാണ് റെയില്‍വേ കാറ്ററിംഗ് കുത്തകകള്‍. താത്കാലിക ചുമതല നല്‍കിയ ഏജന്‍സികളുടെ ഭക്ഷണത്തെക്കുറിച്ചും വ്യാപക പരാതിയാണ്. കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഐ.ആര്‍.സി.ടി.സി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിലെല്ലാം ഭക്ഷണവിതരണം ബൃന്ദാവനാണ്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ റെയില്‍വേ തന്നെ ഇവര്‍ക്ക് നേരിട്ട് […]
Read more

ഒഡിഷയിൽ നിന്ന് തിരുവനന്തുപുരത്തേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപ്പനയ്ക്കായി കഞ്ചാവെത്തിച്ച യുവാവ് പിടിയിൽ. കുന്നത്തുകാല്‍ വണ്ടിത്തടം ജംഗ്ഷനിൽ വച്ചാണ് കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവ് എക്സൈസിന്‍റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി വിഷ്ണുവില്‍ നിന്ന് 2.600 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവ് മലയിന്‍കീഴ് ഭാഗത്തേയ്ക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി വലയിലായത്. വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസ് തീരുമാനം. […]
Read more

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികിത്സപ്പിഴവെന്ന് ആരോപണം

തൃശൂർ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദ് മരിച്ചു. മരണം ചികിത്സപ്പിഴവ് മൂലമാണെന്ന് കുടുംബത്തിന്റെ ആരോപണം. ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണു ഇല്യാസ് ആശുപത്രിയിൽ എത്തിയത്. വൈകിട്ട് ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശേഷം രാത്രി ഏട്ടരയോടെ മരിച്ചു. വിവരമറിഞ്ഞ് രാത്രി ആശുപത്രിയിൽ തടിച്ചുകൂടിയ ഇല്യാസിന്റെ സുഹൃത്തുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ശ്വാസതടസ്സമാണു മരണത്തിനു കാരണമെന്നാണു ആശുപത്രി അധികൃതർ പറയുന്നത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ട […]
Read more

ഹിജാബ് വിവാദം; സ്കൂളിൽ തുടരാൻ താത്പര്യമില്ലെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിർണായക വഴിത്തിരിവ്. സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നും ഇതുവരെ സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് അനസ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ നവാസിന്റെ മകൾ വിവാദത്തിന്‌ ശേഷം സ്‌കൂളിലെത്തിയിരുന്നില്ല. പനിയാണെന്നായിരുന്നു വിശദീകരണം നൽകിയത്. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരണമെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. […]
Read more

വിവിധ ജില്ലകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ സാധ്യത. തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ […]
Read more

മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: സംസ്‌കാരത്തിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കരിച്ചാറ സ്വദേശി സുന്ദരന്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങൾ തുളച്ചുകയറി പരിക്കേറ്റത്. ചൊവ്വാഴ്‌ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് സംസ്‌കരിച്ചത്. ഇതിനിടെ പേസ് മേക്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകൾ സമീപത്ത് നിൽക്കുകയായിരുന്ന സുന്ദരന്റെ കാൽമുട്ടിലാണ് തുളച്ചുകയറിയത്. പിന്നാലെ നാട്ടുകാർ ചേർന്ന് ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഹൃദ്രോഗിയായിരുന്ന വിമലയമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണയായി […]
Read more

അനന്തു അജിയുടെ ആത്മഹത്യ: നിധീഷ് മുരളീധരനെ ചോദ്യം ചെയ്‌തേക്കും

കോട്ടയം: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നിതീഷ് മുരളീധരന്റെ കട അടിച്ച് തകർത്തു. അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix