Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

സാലഡ് തീർന്നതിന്റെ പേരിൽ കാറ്ററിങ് ജോലിക്കാരാന് മർദ്ദനം

കാസർകോട്: ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ഇംത്യാസിനാണ് മർദ്ദനമേറ്റത് . സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തു. കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീർന്നതിലുള്ള വിരോധത്തിൽ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തടയാൻ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മർദിച്ചു. അബ്ബാസ്, മഷൂദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉടമയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
Read more

വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ

മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശി ഇമ്രാനെയാണ് പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടിയത്. സ്ലോവാക്യയില്‍ ജോലി തരാമെന്ന് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി സ്വദേശി ഹര്‍ഷിദില്‍ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് സുഹൃത്തുക്കളില്‍ നിന്ന് നാല്‍പതിനായിരം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. 2022ലായിരുന്നു സംഭവം. അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ മാഹിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിസ തരപ്പെടുത്തി കൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചു […]
Read more

16 മുതൽ പുതിയ സർവീസുമായി ഇന്ത്യൻ റെയിൽവെ; യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: മലയാളികൾക്ക് റെയിൽവെയുടെ പുതിയ സർവീസിന് തുടക്കമാകുന്നു. തിരുവനന്തപുരത്ത് നിന്ന് മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവെ ബോർഡിന് അനുമതി. ഈ മാസം 16ന് രാമേശ്വരത്തേക്ക് സർവീസ് നടത്തും. രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ച 4.55ന് തിരുവനന്തപുരത്ത് എത്തും. കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഏറെ നാളായി സർവീസ് ഇല്ലായിരുന്നു. മീറ്റർ […]
Read more

ഭാര്യയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകി കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

ബംഗളൂരു: ഡോക്ടറായ യുവതിയുടെ മരണത്തിൽ ഭർത്താവും സഹപ്രവർത്തകനും അറസ്റ്റിൽ. ജനറൽ സർജനായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയും സഹായിയുമാണ് പിടിയിലായത്. ത്വക്‌രോഗ വിദഗ്ദയായ കൃതിക റെഡ്ഡിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 21ന് ബംഗളൂരുവിലെ മുന്നേകൊല്ലൽ പ്രദേശത്തുളള വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് വിവരം. അസുഖം ബാധിച്ച കൃതികയെ മഹേന്ദ്ര അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മറാത്തഹളളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയ് […]
Read more

“ആരുവിചാരിച്ചാലും പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്താനാകില്ല”: ജി സുധാകരൻ

ആലപ്പുഴ: ആര് വിചാരിച്ചാലും തന്നെ ഒറ്റപെടുത്താനാകില്ലന്നു ജി സുധാകരൻ. ആക്രമണം നടത്തുന്നത് പാർട്ടിക്കാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആരു വിചാരിച്ചാലും തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്താൻ സാധിക്കില്ലെന്നും നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാളാണ്. അത്തരത്തിൽ ആക്രമണം നടത്തുന്നവരെ താക്കീത് ചെയ്യുന്നതിന് പകരം തന്നെ ഉപദേശിക്കാനാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പാർട്ടിവിരുദ്ധ പ്രസ്താവന നടത്തുന്നവരെ വിമർശിക്കുന്നത് പാർട്ടിക്ക് കളങ്കമുണ്ടാക്കില്ല. ഒരാൾ കളങ്കമാണെന്ന് പറയുന്നു. ഘടകത്തിൽ പറയണമെന്നാണ് ചിലർ പറയുന്നത്. സജി ചെറിയാൻ തെറ്റായ ഉപദേശങ്ങളും കാര്യങ്ങളും പറഞ്ഞത് പാർട്ടി ഘടകത്തിലാണോ? […]
Read more

വയോധികയുടെ മാല മോഷ്ടിച്ച എസ് ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: വയോധികയുടെ മാലമോഷണക്കേസിൽ എസ്‌‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള മാല കവരുകയായിരുന്നു. തുടർന്ന് വയോധിക കുഴൽമന്ദം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഞ്ച് വർഷത്തോളം എസ്ഡിപിഐ കൊടുവായൂർ യൂണിറ്റ് പ്രസിഡന്റായിരുന്നു ഷാജഹാൻ. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പറഞു.
Read more

ആംബുലൻസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈത്തിരി/കോട്ടയം: തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടെയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. തുടർന്ന് പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് […]
Read more

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമ വിലക്ക് നീട്ടി പാക്കിസ്ഥാൻ; നീട്ടിയത് നവംബർ 23 വരെ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പാക്കിസ്ഥാന്റെ തീരുമാനം.ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ ആദ്യമായി വ്യോമപാത അടച്ചത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു ശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത പൂർണമായും അടയ്ക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിനു മറുപടിയായി ഇന്ത്യയും […]
Read more

തട്ടിയത് 270 കോടി രൂപ; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ പിടിയിൽ

തൃശൂർ: ധനകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ 270 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സിന്‍റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് മെല്‍ക്കര്‍ ഫിനാന്‍സ്, മെല്‍ക്കര്‍ നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ ഈസ്റ്റ് പൊലീസ് പിടികൂടിയത്. തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് […]
Read more

14 കാരന്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം

പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമിൽ കുട്ടികള്‍ തമ്മിൽ മെസ്സേജ് അയച്ചതിന് അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നു. കുഴൽമന്ദം പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയര്‍‌സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix