കാസർകോട്: ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ഇംത്യാസിനാണ് മർദ്ദനമേറ്റത് . സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തു. കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീർന്നതിലുള്ള വിരോധത്തിൽ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തടയാൻ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മർദിച്ചു. അബ്ബാസ്, മഷൂദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉടമയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.






