Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

വായ്പ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കിവിടുന്നത് ശരിയല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോൺ തിരിച്ചടവിൽ വൈകിയാൽ വീട്ടിൽ നിന്ന് പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . “ഒരു വീട് മാത്രം ഉള്ളവരെ പുറത്താക്കുന്നത് ക്രൂരമാണ്. ബാങ്കുകൾക്ക് സാമ്പത്തിക ഉത്തരവാദിത്വം മാത്രമല്ല, സാമൂഹിക ബാധ്യതയും ഉണ്ടെന്ന് തിരിച്ചറിയണം,” – മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐടി കോൺക്ലേവിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തിയടക്കമുള്ള കടുത്ത നടപടികളിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു. “ലോൺ തിരിച്ചുപിടിക്കാൻ നിയമപരമായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. […]
Read more

ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

ബാലരാമപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന കേസിൽ മാതാവ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശിനിയായ ശ്രീതുവിനെ പാലക്കാട്ട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതാണ്. അതേ കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 ജനുവരി 30ന് കോട്ടുകാൽകോണം വാറുവിളയിൽ വാടകവീട്ടിലാണ് ശ്രീതുവിന്റെ മകൾ ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് രാവിലെ 5 മണിയോടെ ഹരികുമാർ ദേവേന്ദുവിനെ മുറിയിൽ നിന്ന് എടുത്ത് കിണറ്റിലിട്ടതായാണ് […]
Read more

ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ചാക്കയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് പോക്‌സോ കോടതി ജഡ്ജി എം പി ഷിബു കണ്ടെത്തി. ആ​റ്റിങ്ങൽ ഇടവ സ്വദേശി അബു എന്നും കബീറെന്നും വിളിപ്പേരുള്ള ഹസ്സൻകുട്ടിയാണ് കേസിലെ പ്രതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പോക്‌സോ കൂടാതെ വധശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പരമാവധി ശിക്ഷ കൊടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. താൻ നിരപരാധിയാണെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം. ബ്രഹ്‌മോസിന് സമീപം ഹൈദരാബാദ് സ്വദേശികളായ […]
Read more

ബൈക്ക് മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കക്കാടംപൊയില്‍ പന്നിയാമലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധര്‍മന്റെ മകന്‍ സൂരജ്, ചുളാട്ടിപ്പാറ കരിക്കാട്ട് പൊയില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷാനിദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കക്കാടംപൊയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. പ്രദേശവാസികള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്നാണ് […]
Read more

‘തർക്കങ്ങൾ കാരണം എയിംസ് നഷ്‌ടമാകുന്ന സ്ഥിതി ഉണ്ടാകരുത്’: വീണ ജോർജ്

കൊച്ചി: എയിംസ് (AIIMS) കേരള പദ്ധതിയെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളും തർക്കങ്ങളും മൂലം സംസ്ഥാനത്തിന് ഈ മഹത്തായ പദ്ധതിയെ നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. “എയിംസ് കേരളയ്ക്ക് അവകാശപ്പെട്ടതാണ്. ഇത് കേരളത്തിന്റെ ആരോഗ്യഭാവിക്കായുള്ള വലിയ നേട്ടമായിരിക്കും,” – മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശമെന്ന് വീണാ ജോർജ് പറഞ്ഞു. ഈ ആവശ്യത്തോട് കേന്ദ്രം അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന ഉറപ്പ് മുൻപ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് ലഭിച്ചതായും മന്ത്രി ഓർമ്മിപ്പിച്ചു.പദ്ധതി […]
Read more

പ്രതിഷേധങ്ങൾ വരട്ടെ, ഞങ്ങൾ നേരിടും”; നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ

കോട്ടയം: സമുദായപരമായ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും മന്നത്ത് പത്മനാഭന്റെ ദിശാനിർദേശമാണ് എൻഎസ്എസ് പിന്തുടരുന്നതെന്നുമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ പുതിയ ആസ്ഥാന മന്ദിരം പണിയുന്നതായും കാലത്തിന്റെ മാറ്റങ്ങൾ സ്വീകരിച്ച് സംഘടന മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കിടയിലാണ് സുകുമാരൻ നായർ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്. “രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ മാത്രമാണ് അഭിപ്രായം പറഞ്ഞത്. പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ, ഞങ്ങൾ അതിന് […]
Read more

സംഗീത ജിൻഡാലിന് ഫ്രാൻസ് സർക്കാരിന്‍റെ കലാ-സാഹിത്യ ബഹുമതിയായ നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് സമ്മാനിച്ചു

കൊച്ചി: ഫ്രാൻസിന്‍റെ ഏറ്റവും പ്രശസ്‌തമായ ബഹുമതികളിലൊന്നായ കലാ-സാഹിത്യ ബഹുമതിയായ “നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് “ ജെഎസ് ഡബ്ല്യു ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സംഗീത ജിൻഡാലിന് സമ്മാനിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തോ മുംബൈയിൽ വെച്ച് ഈ ബഹുമതി നൽകിയത്. ഇന്ത്യയിലെ കല, സംസ്കാരം, പൈതൃക സംരക്ഷണം എന്നീ മേഖലകളിലെ സംഗീത ജിൻഡാലിന്‍റെ മികച്ച സംഭാവനകളെയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അർപ്പണബോധത്തെയും മാനിച്ചാണ് ഈ അവാർഡ് നൽകിയത്. […]
Read more

എൻഎസ്എസ് പൊതുയോ​ഗം ഇന്ന് പെരുന്നയിൽ

കോട്ടയം: നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) വരവ് ചെലവ് കണക്കുകളും ഇൻകം ആൻഡ് എക്‌സ്‌പെൻഡിച്ചർ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം ഇന്ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ നടക്കും. രാവിലെ 11.30 മുതൽ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ യോഗം ചേരും. സംഘടനയുടെ സാമ്പത്തിക അവലോകനത്തിനൊപ്പം, അടുത്തകാലത്തായി ഏറെ വിവാദമായ ശബരിമല വിഷയത്തിൽ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാടും യോഗത്തിൽ ചർച്ച ചെയ്യും. നിലപാടുകൾക്കെതിരെ സംഘടനാ തലത്തിൽ തന്നെ വിമർശനമുയർന്നതോടെയാണ് യോഗത്തിൽ ഇതും പ്രമേയമായി ഉയരാൻ സാധ്യതയുള്ളത്. സംസ്ഥാനത്തിന്റെ വിവിധ […]
Read more

ബ്രൂവറി പദ്ധതി; പ്രദേശം വൃത്തിയാക്കാൻ നടപടി തുടങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

പാലക്കാട്: എലപ്പുള്ളിയിലെ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി സ്ഥലത്ത് വൃത്തിയാക്കൽ നടപടികളുമായി മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എത്തിയപ്പോൾ, ഭൂമി നിർമ്മാണത്തിന് തയ്യാറാക്കുകയാണ് എന്ന ആരോപണവുമായി കോൺഗ്രസ്-ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനി പ്രതിനിധി ഗോപീകൃഷ്ണൻ സ്ഥലത്തെത്തി, നിലവിൽ ഡ്രോൺ സർവേയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കാട് വെട്ടിത്തെളിയിക്കുന്നത് എന്ന് വ്യക്തമാക്കി. “ഇത് നിർമാണ പ്രവൃത്തിയല്ല. സ്ഥലത്ത് കാട് വളർന്നു അപകടം സൃഷ്ടിക്കുന്നുണ്ടെന്ന ആളുകളുടെ പരാതിയിലാണ് ഇത്,” എന്നും ഗോപീകൃഷ്ണൻ പറഞ്ഞു. അധികൃതരെ ഇതേക്കുറിച്ച് മുൻകൂട്ടി […]
Read more

കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന നൈജീരിയൻ യുവതികൾ രക്ഷപെട്ടു

കൊച്ചി: വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനായി കസ്റ്റഡിയിലായിരുന്ന രണ്ട് നൈജീരിയൻ യുവതികൾ കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടു. സാൻഡ്ര ഡ്രാമേഷ്, യൂനിസ് വാംബുയി വാവേരു എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.മാർച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix