Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വൻ കള്ളനോട്ടടി; പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ 20 ദിനാറിന്റെ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. കള്ളപ്പണവും വ്യാജരേഖാ കുറ്റകൃത്യങ്ങളും നേരിടുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ടുമെന്റിന്റെ പ്രത്യേക വിഭാഗമാണ് പ്രതിയെ പിടികൂടിയത്.ഖൈത്താൻ പൊലീസ് സ്റ്റേഷനിൽ കള്ളനോട്ടങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് വ്യത്യസ്ത പരാതികളെയാണ് അന്വേഷണത്തിന് ആധാരമാക്കിയതെന്ന് അധികൃതർ അറിയിച്ചു. തുടർന്നുള്ള ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. ചോദ്യം ചെയ്യലിനിടെ, റിപ്പോർട്ട് […]
Read more

വനിതാ സംരംഭകർക്ക് കൈത്താങ്ങായി വ്യവസായ വകുപ്പ്

തൃശൂർ: കേരളത്തിലെ വനിതാ സംരംഭകർക്ക് ഉത്സാഹവും ദിശാബോധവും നൽകുന്ന പ്രധാന വേദിയായി മാറുന്ന ‘വനിതാ സംരംഭക കോൺക്ലേവ് 2025’ന്റെ ലോഗോ പ്രകാശനം തൃശൂരിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഔദ്യോഗികമായി പ്രകാശനം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13-ന് തൃശൂരിൽ നടക്കുന്ന കോൺക്ലേവ്, സംരംഭക രംഗത്തെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ‘സംരംഭക വർഷം’ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ സ്ത്രീകളാണ് എന്നത് കേരളത്തിന്റെ ഉജ്ജ്വല സംരംഭക […]
Read more

ലഹരി കടത്താൻ സഹായിച്ച 4 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ

തിരുവനന്തപുരം: ജയിലിൽ തടവുകാരിലേക്ക് ലഹരിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് ജയിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. ജയിലുകൾക്കുള്ളിലെ ലഹരിക്കച്ചവടം മൂടിവയ്ക്കാൻ ജയിൽ വകുപ്പ് ശ്രമിച്ചെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിർബന്ധിതമായ നടപടി സ്വീകരിക്കേണ്ടിവന്നു. കേസുകളിലൊന്നിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കേസ് പ്രതികളിൽ നിന്നു മുരളി മോഹന്റെ ഭാര്യയുടെ പേരിലുള്ള ഫോൺ നമ്പറിലേക്ക് നിരവധി കോൾസ് ലഭിച്ചതാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതേ നമ്പറിൽ നിന്നു തടവുകാരുടെ ബന്ധുക്കളോടും പലതവണ ആശയവിനിമയം നടന്നിട്ടുണ്ട്. വിവരം […]
Read more

നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ചു; 62കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ ഉണ്ടായ കാറപകടത്തിൽ വയോധിക മരിച്ചു. 62 കാരിയായ ആയിഷയാണ് മരിച്ചത്. ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനുശേഷമായിരുന്നു അപകടം. ഒരേ കുടുംബത്തിലെ ഏഴ് പേരാണ് യാത്രചെയ്തിരുന്നത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. വണ്ടൂരിന് സമീപം കൂരിയാട് എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡ് വിട്ടിറങ്ങി മരത്തിലിടിക്കുകയായിരുന്നു. പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിംഗ് കോളേജിൽ ചേർത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വീട്ടിലെത്താൻ വെറും ഒന്നര കിലോമീറ്റർ ദൂരം മാത്രം […]
Read more

മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് മൂന്നര ലക്ഷം രൂപ; മുഖ്യപ്രതി പിടിയിൽ

മലപ്പുറം: പൊന്നാനി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി റഷീദ് അറസ്റ്റില്‍. കടവനാട് പാലക്ക വളപ്പില്‍ റഷീദ് എന്നയാളെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കടവനാട് സ്വദേശി പ്രവീണ്‍ എന്നയാളിന് മുക്കുപണ്ടം ഏര്‍പ്പെടുത്തി ബാങ്കില്‍ പണയം വെച്ചത് റഷീദാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് റഷീദ് ഒളിവില്‍ പോകുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. മാറഞ്ചേരി പുറങ്ങില്‍ പ്രദേശത്തെ ബന്ധുവിന്റെ ക്വാര്‍ട്ടേഴ്സിലായാണ് ഇയാളെ പൊലീസ് പിടികൂടിയത്. […]
Read more

സംസഥാനത് വ്യാപക മഴക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനുമതിൽ ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടതായും ഇത് ഇന്ന് തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് പ്രവേശിക്കാനാണുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തോടെ തെക്കൻ കേരളത്തിൽ നിന്ന് വടക്കൻ കേരളം വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ചില ഭാഗങ്ങളിൽ മിന്നലോടുകൂടിയ മഴയും പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരനെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ടി.വി. സെന്ററിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ഹരീഷ് ആണ് പിടിയിലായത്. ഇയാൾ ഹൈക്കോടതിയിലെ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി ഇയാളെ കോടതിയിൽ ഹാജരാക്കി.
Read more

യുകെ യാത്രയ്ക്ക് മേയർ ആര്യയുടെ ചെലവ് 2 ലക്ഷം രൂപ

തിരുവനന്തപുരം: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സ്വീകരിക്കാൻ ലണ്ടനിലേക്ക് പോയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് 2 ലക്ഷം രൂപയ്ക്ക് മുകളിലായി ചെലവായത് അധികൃതർ വ്യക്തമാക്കി. വിമാന ടിക്കറ്റിനായി 1.31 ലക്ഷം രൂപ, വീസയ്ക്കായി 15,000 രൂപ ചെലവായിട്ടുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെയുള്ള ചെലവുകൾക്ക് ബാക്കി തുക പോവുകയാണെന്ന് അറിയിപ്പിൽ സൂചിപ്പിച്ചു. ഹോട്ടൽ താമസത്തിന് കോർപറേഷൻ കുറഞ്ഞ നിരക്കുള്ള ത്രീ സ്റ്റാർ ഹോട്ടലിൽ ക്രമീകരണം നടത്തിയതായും അധികൃതർ അറിയിച്ചു.പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് മാത്രമേ ഈ […]
Read more

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിന് കേരളം മുൻപിൽ: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യതയിൽ കേരളം ദേശീയ ശരാശരിയെ രണ്ടിരട്ടി മറികടക്കുന്നുെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം 41.9% ആയി ഉയർന്നിട്ടുണ്ടെന്നും, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.നീതി ആയോഗ്, കെ.എസ്.ഇ.ബി., ആർ.എം.ഐ. സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോൺക്ലേവ് 2025 – കേരള ചാപ്റ്റർ’ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “കാർബൺ മലിനീകരണമില്ലാത്ത ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക നാഴികക്കല്ലാണ് ഈ കോൺക്ലേവ്,” എന്നും മന്ത്രി […]
Read more

വിടപറഞ്ഞ് മിഗ് 21; യാത്രയയപ്പ് ഒരുക്കി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ദീർഘകാലം സേവനമനുഷ്ഠിച്ച പോരാളി, മിഗ് 21 യുദ്ധവിമാനങ്ങൾ സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 60 വർഷത്തിലേറെ സേവനത്തിനൊടുവിൽ, ചണ്ഡീഗഡിൽ വച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കെട്രഡിറ്റിന് പലവട്ടം തിളക്കമേകിയ ഈ യുദ്ധവിമാനത്തിന് വൈഭവമായ യാത്രയയപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് 12.05നാണ്, മിഗ് 21 യുദ്ധവിമാനങ്ങൾ അവസാനമായി ആകാശത്ത് പറന്നത്. ചണ്ഡീഗഡിൽ നിന്നാണ് 1963-ൽ മിഗ് 21 ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി എത്തിയത്. അതിനാൽ യാത്രയയപ്പിനായി അതേ വിമാനത്താവളം തന്നെ തിരഞ്ഞെടുത്തിരുന്നു. ലാൻഡ് ചെയ്യുന്ന മിഗ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix