Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

അലിബാഗിന്റെ ശാന്തതയില്‍ മുഴുകാന്‍ ട്രോപ്പിക്കാന റിസോര്‍ട്ട്

കൊച്ചി: വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് അലിബാഗിലെ ട്രോപ്പിക്കാന റിസോര്‍ട്ട്. മാപ്ഗാവോണില്‍ ചോണ്ടി ഗ്രാമത്തിന് സമീപം 14 ഏക്കറിലാണ് റിസോര്‍ട്ട്. മുംബൈ, പുണെ എന്നിവിടങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്കകം എത്താവുന്ന ഈ റിസോര്‍ട്ടിലേക്ക് റോഡ് മാര്‍ഗമോ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഭൗച ധക്കയില്‍ എന്നിവിടങ്ങളില്‍ നിന്ന് ഫെറി/ചെങ്ങാടം വഴി മണ്ഡ്വ ജെട്ടി വഴിയോ റിസോര്‍ട്ടിലെത്താം. അടല്‍ സെതു പാലം വഴി മുംബൈയില്‍ നിന്നുള്ള യാത്ര എളുപ്പമാണ്. പുണെയില്‍ നിന്ന് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ മാത്രമാണ് […]
Read more

കാന്താര ചിത്രീകരണത്തിനിടെ പക്ഷാഘാത; കെജിഎഫ് താരം ദിനേശ് മംഗളൂരു അന്തരിച്ചു

കാന്താര’ സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാ സംവിധായകനുമായ ദിനേശ് മംഗളൂരു (55) അന്തരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കെജിഎഫി’ൽ ഷെട്ടി എന്ന മുംബെ ഡോണിന്റെ കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ്. സെറ്റിൽ വച്ചുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു നടൻ. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ […]
Read more

50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭത്തിൽ നാലുപേർ അറസ്റ്റിൽ. നേമം കാരയ്ക്കാമണ്ഡപം അമ്മവീടു ലെയ്ൻ അമ്പമേട്ടിൽ മനോജ്(47), ഇയാളുടെ സുഹൃത്തുക്കളായ കല്ലിയൂർ കിഴക്കേ പുതുക്കുടിപുത്തൻ വീട് ജെ.കെ ഹൗസിൽ മനു(35),വെള്ളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അർജുനൻ(29),വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വലിയവിള പുത്തൻ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. അരുവിക്കര അഴിക്കോട് സ്വദേശി റഹീമിനെയാണ് (50) പ്രതികൾ കഴിഞ്ഞ ദിവസം തിരുവല്ലം ജഡ്ജിക്കുന്നിൽ വച്ച് മർദിച്ചത്. റഹീമിന്റെ ബാഗിലുണ്ടായിരുന്ന 21,000 […]
Read more

മണ്ണാര്‍മലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി പുലി സാന്നിധ്യം

മലപ്പുറം: മണ്ണാര്‍മലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി പുലി വിലസുന്നു. ഞായറാഴ്ച പുലര്‍ച്ചെ 3 തവണയാണ് ക്യാമറക്ക് മുന്നിലൂടെ പുലി കടന്നു പോയത്. ഇതിന് സമീപത്തായി കെണിയുണ്ടായിട്ടും കുടുങ്ങിയില്ല. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ഇവിടെ പുലിയുടെ സാന്നിധ്യം വീണ്ടും കാണുന്നത്. സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് ആടിനെ ഇരയായി വെച്ച്, മാറ്റി സ്ഥാപിച്ച കെണിയിലേക്ക് നോക്കാതെ പുലി നടന്നുപോയി. ഞായറാഴ്ച പുലര്‍ച്ചെ 3.36ന് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങി വരുന്നതും 3.44ന് തിരികെ കയറി പോകുന്നതും പിന്നെ 3.50ന് വീണ്ടും താഴേക്ക് […]
Read more

ദർഷിതയുടെ മരണം; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു

കണ്ണൂർ: യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോ​ഗിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത […]
Read more

48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂന മർദ്ദം; 3 ദിവസം ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ചൊവ്വാഴ്ച മുതൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ […]
Read more

മദ്യലഹരിയിൽ ബഹളം വച്ച് സ്ത്രീകളെ ആക്രമിച്ച കേസ്സിൽ 7 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് അടിമലത്തുറയിൽ സ്ത്രീയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. ഇന്‍റർ ലോക്ക് സ്ഥാപിക്കുന്ന പണി നടക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം തടഞ്ഞുവെന്ന പേരിലായിരുന്നു ആക്രമണം. ലൂർദുപുരം ഉണ്ടവിളാകം സ്വദേശി ജിമ്മി(25), കൊച്ചുപള്ളി സ്വദേശി ജിനോ(24), കരിങ്കുളം സ്വദേശികളായ അനീഷ് (24) ആർട്ടിൻ (23), പുല്ലുവിള സ്വദേശികളായ ക്രിസ്തുദാസ്(24), ഔസേഫ് (21), ഇമ്മാനുവേൽ (23) എന്നിവരാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ രാജിയില്ലെന്നും സസ്പെന്‍ഷനിൽ ഒതുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ […]
Read more

വിശാൽ 35 ന് പേര് മകുടം! ടൈറ്റിൽ ടീസർ

തെന്നിന്ത്യൻ മുൻ നിര താരം വിശാൽ നായകനാവുന്ന 35 – മത്തെ സിനിമയുടെ പേര് അണിയറക്കാർ പ്രഖ്യാപിച്ചു. ‘ മകുടം ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതൊരു ‘ പവർ പാക്ക്ഡ് ആക്ഷൻ ‘ ചിത്രമാണെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ടൈറ്റിൽ ടീസർ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ കൊണ്ട് തന്നെ അത് ഒന്നര ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് മുന്നേറ്റം തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ‘ മകുട ‘ ത്തിൻ്റെ 45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം […]
Read more

പട്ടാപ്പകൽ യുവാവിന്‍റെ പരാക്രമം; നടന്നുപോവുകയായിരുന്ന യുവതിയെ ചവിട്ടിവീഴ്ത്തി

കോഴിക്കോട്: മദ്യലഹരിയിൽ പട്ടാപ്പകൽ യുവാവിന്‍റെ പരാക്രമം. മദ്യലഹരിയിലായിരുന്ന യുവാവ് നടുറോഡില്‍ നടന്നുപോകുകയായിരുന്ന യുവതിയെ ചവിട്ടി വീഴ്ത്തി. കോഴിക്കോട് മുക്കം നഗരത്തിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തിരുവമ്പാടി സ്വദേശിയായ ഷിഹാബുദ്ദീനെന്ന പ്രതിയെ പിടികൂടുകയും ചെയ്തു. ബിവറേജിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളാണ് ആക്രമണത്തിനിരയായത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്നു ഇരുവരും. തുടര്‍ന്ന് ഷിഹാബുദ്ദീനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix