Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ദിവസവേതനത്തിൽ ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദിവസവേതന അടിസ്ഥാനത്തിൽ ട്രെയിനുകളിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ ഒരുങ്ങുന്നത്. ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയിൽവേ മന്ത്രാലയം 19ന്‌ എല്ലാ സോണൽ ജനറൽ മാനേജർമാർക്കും അനുമതി നൽകിയതായാണ് വിവരം. ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം. നിലവിൽ പതിനാറ്‌ സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞ് […]
Read more

പാലക്കാട് വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായ ആക്രമണം

പാലക്കാട്: ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ്നായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഫായിക്കിനാണ് (9) നായയുടെ കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി.
Read more

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

ഇലക്ട്രിക് വാഹന (ഇവി) ഉടമകൾക്ക് ഇനി ടോൾ അട‌യ്ക്കേണ്ടതില്ലെന്ന സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയ വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഓഗസ്റ്റ് 22 മുതൽ പ്രാബല്യത്തിൽ വന്ന സർക്കുലറിൽ പറയുന്നത് പ്രകാരം, നിങ്ങൾ ഒരു ഇലക്ട്രിക് വാഹന ഉടമയാണെങ്കിൽ ടോൾ പ്ലാസകളിൽ പൂർണമായും സൗജന്യ യാത്ര അനുവദിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ താൽപ്പര്യം വർധിപ്പിക്കാനും, മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇത് വലിയ മാറ്റങ്ങൾക്കും രാജ്യത്തെ ഒരു പരിധിവരെയുള്ള മലിനീകരണം കുറയ്ക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
Read more

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിലായി. ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരെയാണ് പിടികൂടിയത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. മറ്റൊരു സംഭവത്തിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് […]
Read more

സുഹൈൽ നക്ഷത്രമുദിച്ചു: സൗദിയിൽ സെപ്റ്റംബർ പകുതിയോടെ വേനൽക്കാലത്തിന് അറുതി

റിയാദ്: സെപ്റ്റംബർ പകുതിയോടെ  വേനൽക്കാലത്തിന് അറുതിയാകുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. സുഹൈൽ നക്ഷത്രമുദിച്ചതോടെയാണ് വേനൽക്കാലം പതിയെ പടിയിറങ്ങി സെപ്റ്റംബർ അവസാനം ശരത്കാലത്തിലേക്ക് രാജ്യത്തെ കാലാവസ്ഥ മാറും. സുഹൈൽ നക്ഷത്രം കഴിഞ്ഞ ദിവസം ദൃശ്യമായതോടെ അടുത്ത മാസം 23ന് ശരത്കാലത്തിന്റെ വരവാകും. കിഴക്കൻ പ്രവിശ്യയിൽ ചൂട് തുടരുന്നുവെങ്കിലും  അൽബാഹ, അസീർ, അബഹ, ജസാൻ അടങ്ങുന്ന തെക്ക് പടിഞ്ഞാറൻ മലയോരമേഖലകളിൽ മഴയും തണുപ്പും മഞ്ഞുമുള്ള സുഖകരമായ കാലാവസ്ഥയാണുണുള്ളത്. ജസാൻ, അസീർ, അൽബഹ എന്നിവയുടെ ചില ഭാഗങ്ങളിൽ കനത്ത ഇടിമിന്നൽ, വെള്ളപ്പൊക്കം, ആലിപ്പഴം, […]
Read more

ആർഎസ്എസ് ഗണഗീതം ആലപിച്ച‌ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്‌ത്താൻ ആയിരുന്നില്ല താൻ അങ്ങനെ ചെയ്തതെന്നും ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും മരണം വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും ആഭിമുഖ്യം ഉള്ള ആളാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആർഎസ്എസ് ​ഗണ​ഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ […]
Read more

സർക്കാരിന്റെ ഓണസമ്മാനം; തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഇത്തവണ 1200 രൂപ ലഭിക്കും

തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 200 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ 1000 രൂപ ലഭ്യമാക്കിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുക. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 […]
Read more

ഐഎസ്എല്ലിന് ഒക്ടോബറിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്‌

ഐഎസ്‍എൽ ഒക്ടോബർ 24ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. വേദികളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ക്ലബ്ബുകൾക്ക് എഐഎഫ്എഫ് നിർദേശം നൽകി. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ കാര്യത്തിൽ തൽസ്ഥിതി ഈ സീസൺ അവസാനം വരെ തുടരാൻ എഐഎഫ്എഫും എഫ്ഡിഎസ്എല്ലും ധാരണയിൽ എത്തിയിരുന്നു. ഇക്കാര്യം മറ്റന്നാൾ സുപ്രീംകോടതിയെ അറിയിക്കും. ഇതിന് പിന്നാലെയാണ് വേദികളുടെ കാര്യത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് […]
Read more

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമായി ഒൻപത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. […]
Read more

ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിലിറങ്ങിയ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട: കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഓണപ്പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂൾ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തിൽപ്പെട്ടു എന്നാണ് വിവരം. നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണായായിരിക്കുന്നത്. തെരച്ചിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix