Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം; പ്രതികളെ കുടുക്കിയത് മോഷ്ടിച്ച ഫോൺ

അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം, കൊലപാതകം എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനാൽ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായ അബൂബക്കറല്ല, മോഷണത്തിനെത്തിയ ദമ്പതികളാണു കൊലപാതകം നടത്തിയതെന്നു പിന്നീടാണ് പൊലീസ് കണ്ടെത്തിയത്. മരിച്ച സ്ത്രീയുടെ കാണാതായ ഫോൺ നേരത്തെ അറസ്റ്റിലായ അബൂബക്കർ തട്ടിയെടുത്തു നശിപ്പിച്ചെന്നായിരുന്നു […]
Read more

“ദേജാ വൂ” 17ാം മത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക്

പ്രമുഖനായ ചലച്ചിത്രസംവിധായകനും നാസയിലെ ശാസ്ത്രജ്ഞനും ആയിരുന്ന ബേദബ്രത കർഷക സമരത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം “ദേജാ വൂ” 17-മത്ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ഇന്ന് പ്രദർശിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ മൂന്നുമണിക്ക് തിരുവനന്തപുരം കൈരളി തിയറ്ററിൽ ആണ് പ്രദർശനം. സംവിധായകനായ ബേദബ്രതയും സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും പങ്കെടുക്കും. ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ മേഖലകളിൽ പ്രശസ്തി നേടിയ ബേദബ്രത നാസയിലെ ശാസ്ത്രഞ്ജനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബേദോ ഡിജിറ്റൽ ക്യാറകളിലുള്ള സീമോസ് സെൻസർ കണ്ടെത്തുന്ന ടീമിൽ […]
Read more

വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കൊടുങ്ങല്ലൂരിൽ കത്തിക്കുത്ത്

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ വാക്ക് തർക്കം കലാശിച്ചത് കത്തിക്കുത്തിൽ എടവിലങ്ങ് കാരയിൽ ആണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യൻ പൂച്ചയെയും വളർത്തുന്നുണ്ട്. ജിബിന്റെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ പൂച്ചയെ കൊണ്ടു പോയപ്പോൾ നായ പൂച്ചയുടെ നേരെ […]
Read more

കണ്ണൂരിൽ 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷവും കവർന്നു

കണ്ണൂർ: ഇരിക്കൂറിൽ വൻ സ്വർണ്ണ മോഷണം. കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയുമാണ് കവർന്നത്. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് വ്യാഴാഴ്ച്ച പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടന്നത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുടമ സുമലത വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മുൻഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് കവർച്ച നടന്നത്. […]
Read more

മേനേ പ്യാർ കിയയിലെ ‘ജൂൺ പോയാൽ ജൂലൈ’ ഗാനം റിലീസ് ചെയ്‍തു

‘മേനേ പയർ കിയ’യിലെ ഏറ്റവും പുതിയ ഒരു ഗാനവും കൂടി എത്തിയിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’യിലെ “ജൂൺ പോയാൽ ജൂലൈ” എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത് . മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി, മലയാളം,ഹിന്ദി, തമിഴ് വരികൾ ഉൾപ്പെടുത്തിയ ഗാനമാണ് […]
Read more

നിയന്ത്രണം വിട്ട കാറിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
Read more

5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; കുടുങ്ങിയത് ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ

ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30) നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ […]
Read more

സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല സ്വദേശി രാജ പാണ്ടിയെയാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Read more

പി. അഭിജിത്തിന്റെ ‘ഞാൻ രേവതി’ തിയറ്ററുകളിലേക്ക്

തിരുവനന്തപുരം: 17ാമത് IDSFFK യിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ഫിലിം’ഞാൻ രേവതി’ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. 25 ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തിയ്യറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. എഴുത്തുകാരിയും , അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ . രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാൻ രേവതി’. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്. എഫ്. കെ യുടെ […]
Read more

നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു

കോഴിക്കോട്: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവം നടന്നത്. മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിവിധ വീടുകളിലെ പത്തോളം കോഴികളെയും തെരുവു നായകള്‍ കടിച്ചുകൊന്നിട്ടുണ്ട്. എട്ടും പത്തും നായകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നതെന്നും ആടുകളെയും മറ്റും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ദുരിതരത്തിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix