Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

സോണിയ ഗാന്ധി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read more

ടെസ്റ്റുകളിലൂടെ കണ്ടെത്താനാകില്ല; എന്താണ് ഒന്നര വയസുകാരിയെ ബാധിച്ച കവാസാക്കി രോഗം?

കട്ടപ്പനയില്‍ ഒന്നര വയസ്സുകാരിക്ക് അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച റിപ്പോര്‍ട്ട് വന്നിരുന്നു. 1961ല്‍ ജാപ്പനീസ് ഡോക്ടര്‍ ആയ ടോമി സാക്ക കവാസാക്കിയാണ് ഈ രോ?ഗം ആദ്യമായി തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോ?ഗം സാധാരണ കാണപ്പെടുന്നത്. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ കവാസാക്കി രോഗം കണ്ടെത്താനാകില്ല. ലക്ഷണങ്ങള്‍ മനസ്സിലാക്കി രോഗം തിരിച്ചറിയുകയാണ് രീതി. കാരണങ്ങളൊന്നുമില്ലാതെയുള്ള പനിയാണ് […]
Read more

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. ഏഴിലോട് വച്ച് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. പരിക്കേറ്റ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എം വി ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ജയരാജന്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസര്‍കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Read more

വേനല്‍ചൂടില്‍ കുളിരേകാം; ഈസിയായി വീട്ടിലുണ്ടാക്കാം കുലുക്കി സര്‍ബത്ത്

കേരളത്തില്‍ വളരെ ട്രെന്‍ഡിങ്ങായ കുലുക്കി സര്‍ബത്ത് ലളിതമായ ചേരുവകള്‍ ഉപയോഗിച്ച് ആര്‍ക്കും വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു വലിയ ഗ്ലാസ്സില്‍ പകുതിയോളം വെള്ളമെടുക്കുക. ഇതിലേക്ക് ഒരു ചെറിയ നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച ശേഷം, മധുരത്തിന് ആവശ്യമായ പഞ്ചസാര ലായനിയോ പഞ്ചസാരയോ ചേര്‍ക്കാം. ഇതില്‍ ചേര്‍ക്കുന്ന കസ്‌കസ് (Basil Seeds), കാന്താരി മുളക്, ഇഞ്ചി എന്നിവയാണ് കുലുക്കിയുടെ ടേസ്റ്റ് സീക്രട്ട്. കുതിര്‍ത്ത ഒരു സ്പൂണ്‍ കസ്‌കസും, എരിവിന് അനുസരിച്ച് നടുവേ കീറിയ ഒന്നോ രണ്ടോ കാന്താരി […]
Read more

പികെ ശശീന്ദ്രന്റെ രസീതുമായി ഇറങ്ങിയോടിയ അജ്ഞാതനെ തപ്പി പൊലീസ്

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ നാടകീയ സംഭവങ്ങള്‍. എന്‍സിപി അജിത് പവാര്‍ വിഭാഗം പ്രതിനിധി പികെ ശശീന്ദ്രന്റെ പത്രികയുടെ രസീതുമായി ഓടിപ്പോയ അജ്ഞാതന് വേണ്ടി അന്വേഷണത്തിലാണ് പൊലീസ്. എകെ ശശീന്ദ്രന്‍ വിഭാഗവുമായുള്ള തര്‍ക്കത്തിനിടെ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റി ഓടിപ്പോയതെന്ന് പികെ ശശീന്ദ്രന്‍ വിഭാഗം പറയുന്നു. രസീത് കിട്ടിയ ഉടനെ അയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി ഇവര്‍ പറയുന്നു. ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്നും […]
Read more

സിപിഎമ്മിന്റെ പരാതി തള്ളി; വിഡി സതീശന്റെ പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. സതീശനെതിരെ സിപിഐഎം നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. സ്വത്ത് വിവരങ്ങള്‍ കുറച്ച് കാണിച്ചു എന്ന് പറഞ്ഞ് പരാതി വന്നതോടെ സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചിരിക്കുകയായിരുന്നു.
Read more

കുട്ടിക്കളി വേണ്ട; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍, പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ […]
Read more

വിളിച്ച് വരുത്തിയതല്ല, 100 രൂപ കൊടുത്തു; അഘോരിയെ കണ്ടതില്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ അഘോരികളെ താന്‍ കൊണ്ടുവന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രചാരണത്തിന്റെ ഭാഗമായി വഴിയില്‍ വച്ച് കണ്ടതാണ്. ഡീസലടിക്കാന്‍ പൈസ ചോദിച്ചപ്പോള്‍ 100 രൂപ നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവിനെ കണ്ട് അനുഗ്രഹം നല്‍കിയാണ് അഘോരികള്‍ തിരിച്ചുപോയത്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന അവകാശവാദവുമായി കുറച്ച് അഘോരികള്‍ തിരുവനന്തപുരത്തെത്തിയത്. ഈ വാദവും രാജീവ് ചന്ദ്രശേഖര്‍ തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ വന്ന സംഭവത്തിലും രാജീവ് ചന്ദ്രശേഖര്‍ […]
Read more

2 പത്രികകള്‍ സമര്‍പ്പിച്ച് കോവൂര്‍ കുഞ്ഞുമോന്‍; തള്ളണമെന്ന് ആവശ്യം

കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്‍ രണ്ട് പത്രിക സമര്‍പ്പിച്ചതിനെതിരെ പരാതി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ത്ഥിയായും കുഞ്ഞുമോന്‍ പത്രിക നല്‍കിയിരുന്നു. ഭരണഘടനാ ലംഘനമാണ് സ്ഥാനാര്‍ത്ഥി നടത്തിയതെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം. എംഎല്‍എ കൂടിയായ വ്യക്തി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശകനായ ആര്‍എസ്പി നേതാവ് വിജയദേവന്‍ പിള്ള, അഡ്വ. എസ്. ബലദേവ് എന്നിവരാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതികള്‍ നല്‍കിയത്. പിന്നാലെ പത്രിക വിശദമായ പരിശോധനയ്ക്ക് വേണ്ടി […]
Read more

മാത്യു കുഴല്‍നാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപ

എറണാകുളം: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ജംഗമ സ്വത്തുക്കളുടെ മൂല്യം 19,60,15,712 രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമ സ്വത്തിന്റെ മൂല്യം 2,74,22,399 രൂപയാണ്. സ്വന്തമായി സമ്പാദിച്ച സ്ഥാവര സ്വത്തിന്റെ വാങ്ങിയ വില എന്ന കോളത്തിൽ സ്ഥാനാർഥിയുടെ പേരിൽ 6,64,84,000 രൂപയും ഭാര്യയുടെ പേരിൽ 95,00,000 രൂപയും ഉണ്ട്. മാത്യു കുഴൽനാടന്റെ കൈവശം […]
Read more
Advertisement
WhiteswanTV Footer