Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

സതീശന്‍ ഔട്ട്! ഏറ്റുമാനൂരിലെ പ്രചാരണ ബോര്‍ഡില്‍ ചിത്രമില്ല

കോട്ടയം: ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. പിന്നാലെ ബോര്‍ഡ് നീക്കുകയും ചെയ്തു. പ്രചരണ ബോര്‍ഡുകൡും സതീശന്റെ ചിത്രമുണ്ടായിരുന്നില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ രമേശ് ചെന്നിത്തല തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ പ്രചാരണ ബോര്‍ഡില്‍ ഉണ്ടായിരുന്നു. യുഡിഎഫിലെ മറ്റു നേതാക്കളുടെ ചിത്രങ്ങളും ബോര്‍ഡുകളില്‍ സ്ഥാനം ലഭിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. പ്രിന്റിങ് കമ്പനിക്ക് […]
Read more

സതീശനും രാജീവ് ചന്ദ്രശേഖറും രക്ഷപ്പെട്ടു, ടെന്‍ഷനിച്ച ദിനങ്ങള്‍; പത്രിക കുരുക്കാകുന്നത് എങ്ങനെ?

കഴിഞ്ഞ രണ്ട്-മൂന്ന് ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിഷയം ഒന്ന് മാത്രമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും പരാതികളും ആരോപണങ്ങളും തള്ളലും മാറ്റിവെക്കലും ആശങ്കയുടെ നിമിഷങ്ങളുമെല്ലാം. സമര്‍പ്പിക്കുന്ന എല്ലാവരുടേയും പത്രികകള്‍ സ്വീകരിക്കണമെന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മന്ത്രി സജി ചെറിയാനും മുതല്‍ അപരന്മാര്‍ വരെ വെള്ളം കുടിച്ച മണിക്കൂറുകള്‍. മാര്‍ച്ച് 23ന് പത്രിക സമര്‍പ്പണം അവസാനിച്ചിട്ടും രാഷ്ട്രീയ അതികായരെ വരെ പിന്നേയും രണ്ട് ദിവസം കൂടി വെള്ളംകുടിപ്പിക്കാന്‍ മാത്രം സങ്കീര്‍ണവും പ്രാധാന്യം […]
Read more

വിഡി സതീശന്‍ നിലപാടുകളുടെ രാജകുമാരനെന്ന് പികെ ശശി

ഒറ്റപ്പാലം: സിപിഐഎം വിട്ട് യുഡിഎഫിലെത്തിയ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ശശിയെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ പി. കെ ശശിയുണ്ടാകും. നൂറിലധികം സീറ്റുമായി UDF അധികാരത്തില്‍ എത്തുമെന്നും ശശിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വി ഡി സതീശന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് VD സതീശനെന്ന് പി കെ ശശി പറഞ്ഞു. ഒട്ടേറെ കമ്മ്യുണിസ്റ്റുകാര്‍ സിപിഐഎം വിട്ട് UDFനൊപ്പം എത്തി. ഏതു പൂഴി കടകന്‍ പ്രയോഗിച്ചാലും ജനങ്ങള്‍ തീരുമാനിച്ചാല്‍ […]
Read more

ട്വന്റി 20 വിളിച്ചു, പോയില്ല; എല്‍ഡിഎഫ് വരണമെന്നാണ് ആഗ്രഹമെന്ന് കൃഷ്ണപ്രഭ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്വന്റി20 പാര്‍ട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടി കൃഷ്ണപ്രഭ. ‘ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നതെന്നും ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവര്‍ നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ എന്നും നടി പറയുന്നു. എല്‍ഡിഎഫ് തുടരണമെന്നാണ് ആഗ്രഹമെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു. ‘കലാകാരി എന്ന നിലയില്‍ വ്യക്തിപരമായി ഒരുപാട് നല്ല […]
Read more

ശമനമില്ലാതെ മഴ, വീടുകള്‍ വെള്ളത്തില്‍; പ്രളയത്തില്‍ വിറങ്ങലിച്ച് ഒമാന്‍- VIDEO

മസ്കറ്റ്: അപ്രതീക്ഷിതമായി ഇരച്ചെത്തിയ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒമാൻ. ഇരച്ചെത്തിയ വെള്ളത്തിൽ കരയേതെന്ന് അറിയാൻ പോലും കഴിയാത്ത രീതിയിലാണ് പലയിടത്തെയും അവസ്ഥ. പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. കനത്ത ഒഴുക്കിൽ ആടിയുലയുന്ന പനകളും, ഒഴുകി പോകുന്ന കാറുകളുടെയും ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നവയാണ്. ന്യൂനമർദ്ദവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കയാണ്. പൊതു, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയിലെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം […]
Read more

പ്രതിപക്ഷം ഏജന്‍സികളെ വെച്ച് നുണ പ്രചരിപ്പിക്കുന്നു; പിണറായി വിജയന്‍

കോട്ടയം: പ്രതിപക്ഷം ഏജൻസികളെ വച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ വച്ച് എതിർക്കാൻ കഴിയാത്തതിനാൽ നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷ പ്രവർത്തനമെന്നും മുഖ്യമന്ത്രി. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക മേഖലയെ മലിനമാക്കുന്നത് പ്രതിപക്ഷനേതാവിൻറെ അനുയായികളാണ്. സാംസ്കാരിക പാരമ്പര്യത്തിന് സർക്കാരോ മന്ത്രിമാരോ വെല്ലുവിളി ഉയർത്തുന്നില്ല. പ്രതിപക്ഷ നേതാവിൻറെ അനുയായികൾ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാൽ മതിയെന്നും പിണറായി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻറെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോഴ വാങ്ങുന്നത് യുഡിഎഫ് സംസ്കാരമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബാർ ലൈസൻസിൽ […]
Read more

തന്നെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റി; തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ഉടലെടുത്ത വിവാദങ്ങളിൽ അതൃപ്തി മറച്ചുവെക്കാതെ നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് കെ സുധാകരൻ. പൂർണ്ണ മനസോയെടല്ല നേതൃത്വത്തിന്റെ തീരുമാനം അം​ഗീകരിച്ചതെന്നും എംപിമാർക്ക് എംഎൽഎ സീറ്റ് നൽകേണ്ടെന്ന മാനദണ്ഡം തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സുധാരൻ പറഞ്ഞു. ‘നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ എംപിമാർ എംഎൽഎയായി മത്സരിക്കേണ്ട എന്നാണ് പാർടി തീരുമാനിച്ചത്. അത് അം​ഗീകരിച്ചാണ് മറി നിന്നത്. പൂർണ്ണ മനസോയെടല്ല നേതൃത്വത്തിന്റെ തീരുമാനം അം​ഗീകരിച്ചത്. ആ തീരുമാനം നേരത്തെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. നേതാക്കൾക്ക് […]
Read more

രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്, മുഖ്യമന്ത്രി കോട്ടയത്ത്; തിരക്കിട്ട പ്രചരണങ്ങളില്‍ നേതാക്കള്‍

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കടപ്പുറത്തെ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രധാന യുഡിഎഫ്, ലീഗ് നേതാക്കളും സ്ഥാനാർഥികളുമെല്ലാം വേദിയിലുണ്ടാകും. രാഹുൽ ഗാന്ധിയുടെ വരവിൽ ചില സർപ്രൈസുകളും കെപിസിസി ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കോട്ടയം ജില്ലയിലാണ്. രാവിലെ […]
Read more

മുഖ്യമന്ത്രി ദിവസവും ഓരോ തള്ളുമായി നടക്കുന്നു; പരിഹസിച്ച് സലീം കുമാര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ സലീം കുമാര്‍. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്നായിരുന്നു സലീം കുമാറിന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരാള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം […]
Read more

ടെഹ്‌റാനില്‍ വീണ്ടും ആക്രമണം; സ്‌കൂള്‍ തകര്‍ന്നു, 12 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: തെക്കന്‍ ടെഹ്റാനില്‍ വീണ്ടും ഇസ്രയേലി ആക്രമണം. 12 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീടുകളും സ്‌കൂളും തകര്‍ന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം രൂക്ഷമാകുന്നതിന് ഇടയിലും ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ സമ്പൂര്‍ണ വിജയം നേടുന്നത് വരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇറാന്‍. നിലവില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നതോടെ ഇറാന് മേല്‍ സമ്മര്‍ദം ശക്തമാകുകയാണ്.
Read more
Advertisement
WhiteswanTV Footer