Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ചെലവ് 11,21,000 രൂപ; മോഹന്‍ലാല്‍-പിണറായി അഭിമുഖത്തിന്റെ കണക്കുകള്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ. അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
Read more

ഫോണ്‍ ചോര്‍ത്തല്‍ കേസ് ഉള്‍പ്പെടുത്തിയിട്ടില്ല; പിവി അന്‍വറിനെതിരെ പരാതി നല്‍കാന്‍ LDF

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ എല്‍ഡിഎഫ്. അന്‍വര്‍ നല്‍കിയ സത്യമാങ്മൂലത്തില്‍ ഒരു കേസ് ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി. 11 കേസുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പൊലീസ് 2025 ല്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍ പത്രിക തള്ളണമെന്ന ആവശ്യം വരണാധികാരി തള്ളി. ഇതിനെതിരെ രേഖാമൂലം പരാതി നല്‍കുമെന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. അതേസമയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി […]
Read more

മൂന്ന് ദിവസം മദ്യം ലഭിക്കില്ല; കേരളത്തില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ഏപ്രില്‍ 9ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. ഇതു പ്രകാരം ഏപ്രില്‍ 7ന് വൈകിട്ട് 7 മുതല്‍ ഏപ്രില്‍ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെ സംസ്ഥാനത്തു മദ്യവില്‍പന നിരോധിച്ചു. അതുപോലെ വോട്ടെണ്ണൽ ദിവസമായ മെയ് 4ന് പൂർണമായും ഡ്രൈ ഡേ ആയിരിക്കും.
Read more

പിണറായിക്ക് മറുപടി ജനം തെരുവില്‍ നല്‍കും; വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീട്ടില്‍ പോയി ചോദിക്ക് എന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് ജനങ്ങള്‍ തെരുവില്‍ മറുപടി നല്‍കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് ആരെന്ന് ചോദിച്ച സതീശന്‍ ബിജെപി-സിപിഎം ഡീല്‍ ഇന്നും ആവര്‍ത്തിച്ചു. അസഭ്യം പറയുന്നത് പിണറായിയുടെ ശീലമാണെന്നും അദ്ദേഹം പറഞ്ഞു.
Read more

‘അന്നും ഇന്നും അവള്‍ക്കൊപ്പം, ബലാത്സംഗം ചെയ്തവനെ ന്യായീകരിച്ചത് കോണ്‍ഗ്രസ്’

ഇടുക്കി: എക്കാലവും ‘അവൾക്കൊപ്പം’ എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ സൈബർ പടയാകെ ‘അവൾ’ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. നാട് മുഴുവൻ വ്യഭിചരിച്ച് നടന്ന, സ്ത്രീകളെ ബലാത്സം​ഗം ചെയ്തവനെ ന്യായീകരിക്കാൻ വേണ്ടി നിൽക്കുകയാണ് പ്രതിപക്ഷ നേതാവും സംഘവും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷം സ്വീകരിച്ച നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ മൊത്തമായും ചില്ലറായായും സൈബർ പട ആകെ ‘അവൾ’ക്കെതിരെ ആക്രമണം അഴിച്ച് […]
Read more

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: താനിനി സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്നും യുഡിഎഫ് അതികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താന്‍ പോകും. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാന്‍ മകന്‍ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്നെ വിളിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താന്‍ എടുക്കില്ലെന്ന് ഖര്‍ഗേയ്ക്ക് അറിയാം. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്‌നവുമില്ല. താന്‍ സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ […]
Read more

ചൂട് പിടിപ്പിച്ച് ‘ഡീല്‍ പോര്’; ആരോപണ ശരങ്ങളുമായി മൂന്ന് മുന്നണികളും

കേരളത്തില്‍ സൂര്യന്റെ ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് കൂടി ഏറ്റുതുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി രംഗം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ആരും പിന്നിലല്ല, അടിയൊഴുക്കിന്റെ ഡീല്‍ അന്വേഷിക്കുന്ന തിരക്കിലാണ് മൂന്ന് മുന്നണികളും. ഡീല്‍ പോരില്‍ ആദ്യ വെടി പൊട്ടിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പാലക്കാട് യു.ഡി.എഫിന്റെ വോട്ടുഭിന്നിപ്പിക്കാനുള്ള സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ്. നിര്‍ത്തിയത് ബി.ജെ.പി.യെ സഹായിക്കാനാണെന്നാണ് സതീശന്റെ ആരോപണം. ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പി.യില്‍നിന്ന് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പരമ്പരാഗതമായി തങ്ങള്‍ക്ക് കിട്ടുന്ന വോട്ടുകളെ ഭിന്നിപ്പിച്ച് ശോഭ […]
Read more

‘വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു’; മുഖ്യമന്ത്രിക്കെതിരെ ജി സുധാകരന്‍

ആലപ്പുഴ: ചെറ്റ പ്രയോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ജി.സുധാകരന്‍. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു. ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ തുടരണോ? ഇക്കാര്യം ജനം ചിന്തിക്കണം. ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാല്‍ പ്രശ്നമാണെന്നും ജി സുധാകരന്‍ പറഞ്ഞു. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു. എത്രപേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോണ്‍ഗ്രസില്‍ ആള് കൂടുന്നത് നല്ല പ്രവര്‍ത്തികൊണ്ട് മാത്രമാണ്. […]
Read more

ആവേശത്തില്‍ സംഭവിച്ചത്, ചോദിക്കാന്‍ പാടില്ലായിരുന്നുവെന്ന് ദാസ് പി ജോര്‍ജ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ഉദ്ദേശിച്ചത് 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ […]
Read more

ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; സംഭവം കൊടുങ്ങല്ലൂരില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഫ്ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്‌സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട് ഭ്രൂണം സ്വയം […]
Read more
Advertisement
WhiteswanTV Footer