Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

രാഹുലിനെ പോലെ പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമോ? പിഷാരടിയോട് എകെ ബാലന്‍

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നത്. കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി. മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ പിഷാരടി പറയുന്നത്. രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം […]
Read more

ഇനി 10 കിലോയുടെ സിലിണ്ടര്‍, വിലയും മാറും; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന കണക്കുകൂട്ടലില്‍ പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്. നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തൂക്കം കുറക്കുന്നതിന് അനുസരിച്ച് […]
Read more

ചുമരെഴുത്തിന് ഇനി ആള് വേണ്ട; ‘ചുവര്‍ബോട്ട്’ ഇറക്കി രമേഷ് പിഷാരടി

പാലക്കാട്: തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുമരെഴുത്ത്. വളരെ നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തിടും. ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുക. എന്നാല്‍ ഇത്തവണ പരമ്പരാഗത രീതിയില്‍ നിന്ന് മാറി യന്ത്രം ആ പണി ചെയ്യും. ‘ചുവര്‍ബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയില്‍ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് […]
Read more

യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത് സമ്പൂര്‍ണ തകര്‍ച്ചയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: യുഡിഎഫ് ഭരണത്തിൽ തകർന്ന കേരളത്തെ പുനർനിർമിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനെട്ട് വയസ് പൂർത്തിയായി വോട്ട് ചെയ്യാൻ എത്തുന്ന പുതുതലമുറയ്ക്ക് പത്ത് വർഷം മുൻപത്തെ ദുരനുഭവം ഒർമയുണ്ടാവില്ല. യുഡിഎഫ് ഭരണത്തിൽ സമസ്ത മേഖലയിലും മുരടിപ്പിന്റെ കാഴ്ചയായിരുന്നു. സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത്. ആ ഇരുണ്ട കാലത്ത് നിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽഡിഎഫ് എറ്റെടുത്തത്. അവിടെ നിന്നാണ് തകർന്ന് കിടന്ന ഓരോ മേഖലയും പുതിയ ഉയർച്ചയിൽ എത്തിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ […]
Read more

പിണക്കം തീര്‍ക്കാന്‍ കര്‍ണാടക മോഡല്‍; ദൗത്യ സംഘത്തെ ഇറക്കി കോണ്‍ഗ്രസ്

സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം കോണ്‍ഗ്രസിനുള്ളില്‍ നടന്ന പൊട്ടിത്തെറികളും പുകിലുകളുമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് നിര്‍ത്തിയത്. സീറ്റ് കിട്ടാത്ത നേതാക്കളെല്ലാം കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയതോടെ തെരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പിലെത്തി നിന്ന സമയത്ത് കോണ്‍ഗ്രസ് നേരിട്ടത് സമാനതകളില്ലാത്ത ആശങ്കകള്‍. കെ സുധാകരന്‍ മുതല്‍ അബിന്‍ വര്‍ക്കി വരെ ഇത്തരത്തില്‍ ഭീഷണി ഇറക്കിയതോടെ ചുവടൊന്ന് മാറ്റി ചവിട്ടാന്‍ ഒരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയിലെ തര്‍ക്കങ്ങളും വിമതപ്രശ്‌നങ്ങളും തീര്‍ക്കാന്‍ പ്രത്യേകം ദൗത്യസംഘത്തെ നിയോഗിച്ച് എഐസിസി. കര്‍ണാടകയിലും […]
Read more

ഒരു ലക്ഷം രൂപയുടെ പിസ്റ്റള്‍, 25,000 രൂപയുടെ മറ്റൊരു തോക്ക്; പിസി ജോര്‍ജിന്റെ ആസ്തി ഇങ്ങനെ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. 20,000 രൂപയാണ് കൈവശമുള്ളത്. സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം 2.18 കോടി രൂപ. 50 ഗ്രാം സ്വർണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിൽ 220 ഗ്രാം സ്വർണം. ഇന്നോവ കാർ, ഒരു ലക്ഷം രൂപ വില വരുന്ന പിസ്റ്റൾ, 25,000 രൂപയുടെ മറ്റൊരു തോക്ക് എന്നിവയാണ് ശ്രദ്ധേയം. ആകെ ജംഗമ ആസ്തിമൂല്യം: 17.53 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 33,57 […]
Read more

നിയന്ത്രണം പിന്‍വലിച്ചു; വിമാന ടിക്കറ്റ് നിരക്കുകള്‍ ഇന്ന് മുതല്‍ ഉയരും

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണ പരിധി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ ഇന്ന് മുതല്‍ രാജ്യത്തെ വിമാനയാത്രയ്ക്ക് ചെലവേറും. കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് നിരക്കില്‍ വന്‍വര്‍ധനയുണ്ടായപ്പോഴാണ് കേന്ദ്രം പരിധിവെച്ചത്. നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികള്‍ക്ക് യാത്രാതിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാകും. ഇതോടെ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് ഉറപ്പായി. യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വര്‍ധനയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിരക്കുകളുടെ സ്ഥിതി അപ്പപ്പോള്‍ നിരീക്ഷിക്കും.
Read more

ബിജെപി സീറ്റ് നല്‍കിയില്ല; അസം മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുവാഹത്തി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അസം ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അസം മന്ത്രിയും ബിജെപി നേതാവുമായ നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നു. ദിമാ ഹസാവോ ജില്ലയിലെ ഹാഫ്‌ലോങ്ങ് മണ്ഡലത്തിൽ നിന്ന് നന്ദിത കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസ് സംസ്ഥാന യൂണിറ്റ് ജനറൽ സെക്രട്ടറി നിർമ്മൽ ലാങ്‌താസയെയാണ് നേരത്തെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് നന്ദിതയ്ക്ക് സീറ്റ് നൽകിയത്. സിറ്റിംഗ് എംഎൽഎയായ നന്ദിതയ്ക്ക് പകരം രൂപാലി ലാങ്‌താസ എന്ന പുതുമുഖത്തെയാണ് ബിജെപി ഇത്തവണ ഹാഫ്‌ലോങ്ങിൽ ഇറക്കുക. ആദിവാസികളുടെ […]
Read more

ആഴ്‌സണല്‍ വീണു; കരബാവോ കപ്പില്‍ സിറ്റിയുടെ മുത്തം

ലണ്ടന്‍: കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തിയാണ് സിറ്റി ചാമ്പ്യന്മാരായത്. വെംബ്ലിയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെപ്പും ടീമും വിജയം സ്വന്തമാക്കിയത്. നിക്കോ ഒറെയ്ലിയാണ് സിറ്റിയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 60, 64 മിനിറ്റുകളിലായിരുന്നു ഒറെയ്ലി വല കുലുക്കിയത്. ഇതോടെ ആഴ്സണലിന്റെ ക്വാഡപ്രിള്‍ കിരീടമെന്ന സ്വപ്നം തകര്‍ന്നു.
Read more

നതാൻസ് ആണവനിലയം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ

ടെഹ്റാൻ: ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് “ക്രിമിനൽ ആക്രമണം” നടത്തിയതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഫലമായി ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും അതിനാൽ ആണവനിലയത്തിന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ അപകടമില്ലെന്നും വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണം എങ്ങനെയാണ് നടന്നതെന്നോ ഏതുതരം ബോംബുകളാണ് ഉപയോഗിച്ചതെന്നോ വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ പ്രധാന ആണവനിലയങ്ങളിൽ ഒന്നാണ് രാജ്യത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നതാൻസ്.
Read more
Advertisement
WhiteswanTV Footer