Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

‘എനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്’; രൂക്ഷമായി പ്രതികരിച്ച് ഗണേഷ് കുമാര്‍

കൊല്ലം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ ബിജെപിയും ഇതില്‍ പങ്കാളിയാണ്. ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം ലമാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കും പോലെയാണ്. ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിനും വാജ്‌പേയിക്കും രാജീവ് ഗാന്ധിക്കും പ്രണയമുണ്ടായിരുന്നു എന്നും ഗണേഷ് കുമാര്‍ പറയുന്നു.
Read more

ആത്മഹത്യയുടെ വക്കില്‍ എത്തി; വെളിപ്പെടുത്തലുമായി ഭഗത് മാനുവല്‍

കൊച്ചി: വിവാഹമോചനവും അതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും മനസ് തുറന്ന് നടന്‍ ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കിലായിരുന്ന സമയം ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ കൈപിടിച്ചു കയറ്റിയെതെന്നും ഭഗത് പറയുന്നു. വിവാഹം ഡിവോഴ്‌സില്‍ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു മകനുണ്ട്. വിവാഹമോചനം പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ പിടിച്ചാല്‍ കിട്ടിയില്ല. ഞാന്‍ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്‌സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. മകന്‍ ഒപ്പമുള്ളത് വലിയൊരു അുഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read more

വീട്ടില്‍ പട്ടിയുണ്ടോ? നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത!

പട്ടികളേയും പൂച്ചകളേയും കിളികളേയുമെല്ലാം വീട്ടില്‍ വളര്‍ത്തുന്ന ധാരാളം പേരുണ്ട്. അവര്‍ക്കിതാ, പ്രത്യേകിച്ച് പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യവും മാനസികാരോഗ്യവും ഉണ്ടാകുമെന്നും പ്രായമായാലും നല്ല സൂക്ഷ്മതയോടെ ഇരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കാനഡ ടൊറന്റോ സര്‍വകലാശാലയിലെ കരോളിന്‍ ജെ. ക്രാമറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ പഠനത്തിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ 38 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ 10 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണത്തിന്റെ […]
Read more

ആ വസന്തം ഞങ്ങള്‍ക്ക് വേണ്ട; സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ പോസ്റ്റര്‍

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പി വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വസന്തത്തിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കുന്ന വസന്തം ഞങ്ങള്‍ക്ക് വേണ്ടെന്നും മണ്ണിനെ അറിയുന്ന മനുഷ്യന്‍ മതിയെന്നുമാണ് പോസ്റ്ററിലുള്ളത്. സംസ്ഥാന സെക്രട്ടറിയുടെ ആത്മ ബന്ധുവല്ല, നാദാപുരത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നവരെയാണ് ആവശ്യം എന്നും പോസ്റ്ററിലുണ്ട്. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ വസന്തത്തെ ഉപേക്ഷിക്കണമെന്നും ഇതില്‍ പറയുന്നു.
Read more

ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വ്യോമപരിധി ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ച് കുവൈറ്റ് സായുധസേന. ഏഴോളം ഡ്രോണുകളാണ് സേന തകര്‍ത്തത്. ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ചില വസ്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് വലിയ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ അപേക്ഷയുണ്ട്.
Read more

എന്തുകൊണ്ട് KSRTC മാത്രം നഷ്ടത്തില്‍? ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് കെഎസ്ആര്‍ടിസി മാത്രം നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചോദ്യം. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രൊവിഡന്റ് ഫണ്ട് തുക ജീവനക്കാരന്റെ അവകാശമാണ്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയില്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച പ്രദീപ് ഡി നായര്‍ എന്ന വ്യക്തിയുടെ വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ ഇത് ലാഭം മാത്രം നോക്കി […]
Read more

‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു’; ഗണേഷ് കുമാറിനെതിരെ ഭാര്യ

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍. മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടെന്നും ഇതിന്റെ ഫോട്ടോകള്‍ എടുത്തതിന് ഭാര്യയെ ഗണേശിന്റെ ആളുകള്‍ മര്‍ദിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടില്ലെന്നുമാണ് ആരോപണങ്ങള്‍. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ മന്ത്രിയെ കണ്ടു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോള്‍ പൊലീസില്‍ അറിയിക്കാന്‍ പറയുകയും ഇതനുസരിച്ച് […]
Read more

‘ഞങ്ങള്‍ സഞ്ജുവിന്റെ നാട്ടുകാരാ’…. തന്റെ ജനത്തിന് പറുദീസ സമ്മാനിച്ച ഒരാള്‍

അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ തോല്‍ക്കുക എന്ന ഒറ്റ വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. റോബ് വാള്‍ട്ടര്‍ എന്ന ദക്ഷിണാഫ്രിക്കകാരന്‍ പതിനൊന്നിന് പകരം ഇരുപത് പേരെ അണിനിരത്തിയാലും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ആ രാത്രി നീലക്കുപ്പായക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കാലങ്ങളോളം ഡഗൗട്ടില്‍ തലതാഴ്ത്തി നിന്ന ഒരു മലയാളി ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് തന്റെ ജനതയ്ക്ക് പറുദീസ സമ്മാനിച്ച് ഉയിര്‍ത്തെഴുന്നേറ്റ ആ രാവില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കിവികള്‍ക്കെന്നല്ല, ആര്‍ക്കും ആവുമായിരുന്നില്ല. ഒരു കൊച്ചു സംസ്ഥാനത്തെ ജനതയെ മുഴുവന്‍ ഒരു രാത്രി ഉറങ്ങാതെ ഇരുത്താനായി എന്നത് […]
Read more

മലയാളികളുടെ അഭിമാനം; സഞ്ജുവിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ത്യക്ക് മൂന്നാം ടി20 കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ടൂര്‍ണമെന്റിലെ താരമായി മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസണെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സഞ്ജുവിന് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം ഒരുക്കും. സഞ്ജുവിന്റെ വലിയ ആത്മാര്‍ത്ഥതയും പരിശ്രമവും കൊണ്ടാണ് ലോകത്തോളം വളര്‍ന്നത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നുതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദിവസവും സമയവും സ്ഥലവും സഞ്ജുവിന്റെ കൂടി സൗകര്യം പരിഗണിച്ചായിരിക്കും തീരുമാനിക്കുക.
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാട്; ഒപ്പം കോണ്‍ഗ്രസ് നേതാക്കളും

പാലക്കാട്: പുതിയ പരാതികള്‍ ഉയര്‍ന്നു വരുന്നതിനിടെ വീണ്ടും മണ്ഡലത്തിലെത്തി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി […]
Read more

Recent News

Advertisement
WhiteswanTV Footer