Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടില്‍ പട്ടിയുണ്ടോ? നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ട്ടികളേയും പൂച്ചകളേയും കിളികളേയുമെല്ലാം വീട്ടില്‍ വളര്‍ത്തുന്ന ധാരാളം പേരുണ്ട്. അവര്‍ക്കിതാ, പ്രത്യേകിച്ച് പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യവും മാനസികാരോഗ്യവും ഉണ്ടാകുമെന്നും പ്രായമായാലും നല്ല സൂക്ഷ്മതയോടെ ഇരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കാനഡ ടൊറന്റോ സര്‍വകലാശാലയിലെ കരോളിന്‍ ജെ. ക്രാമറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ പഠനത്തിന് പിന്നില്‍.

വിവിധ രാജ്യങ്ങളിലെ 38 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ 10 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണത്തിന്റെ സാധ്യത 24 ശതമാനം കുറയ്ക്കുന്ന ഒന്നാണിതെന്ന് ഇവര്‍ പറയുന്നു. മുന്‍പ് ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ നേരിട്ടവര്‍ വീട്ടില്‍ പട്ടികളെ വളര്‍ത്തുമ്പോള്‍ മരണസാധ്യത കുറയ്ക്കുമത്രേ.

വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവരുടെ രക്തസമ്മര്‍ദ നിരക്ക് കുറവായിരിക്കുമെന്നും ഇവര്‍ക്ക് മെച്ചപ്പെട്ട ലിപ്പിഡ് പ്രൊഫൈല്‍ ഉണ്ടാകുമെന്നും സമ്മര്‍ദ്ദം കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. പട്ടിയെയും പൂച്ചയെയുമൊക്കെ നടത്തിക്കുക, അവരെ പരിചരിക്കുക പോലുള്ള പ്രവര്‍ത്തികളും അവരുമായി ഉണ്ടാക്കുന്ന മാനസിക അടുപ്പം എന്നിവയൊക്കെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും. പ്രായമാകുമ്പോഴുള്ള ഏകാന്തത ഇല്ലാതാക്കാനും ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer