കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മായനാട് സ്വദേശി മുഹമ്മദ് നൂർ (45) ആണ് പിടിയിലായത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് സ്കൂളിൽ എത്തിക്കാൻ ഇയാളെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഇയാൾ കുട്ടിയോട് അതിക്രമം നടത്തിയെന്നാണ് പരാതി.
വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ പള്ളിത്താഴത്ത് വെച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





