വടക്കഞ്ചേരി: പുതുക്കോട് മണപ്പാടത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ(53) ആണ് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപത്ത്വെച്ചായിരുന്നു അപകടം. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










