Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഛത്തീസ്ഗഡില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടെ ബജ്റംഗ്ദള്‍ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റായ്പൂര്‍:ഛത്തീസ്ഗഡില്‍ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം. ദുര്‍ഗ് ജയിലിനു സമീപം കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തി മതപരിവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോണ്‍ ജോനാഥന്‍ എന്ന പാസ്റ്റര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തില്‍ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ആക്രമണത്തെ ഉണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികള്‍ക്കും ആകാരമാണത്തില്‍ പരുക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer