കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ 88-ാം സ്ഥാപക ദിനാചരണം മരങ്ങാട്ടുപിള്ളിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായാണ് മരങ്ങാട്ടുപിള്ളിയിലും ചടങ്ങുകൾ സംഘടിപ്പിച്ചത്. ബാലസംഘം മേഖല കൺവീനർ കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനം മുതിർന്ന രക്ഷാധികാരി എ.എസ്. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാലസംഘം രക്ഷാധികാരി സമിതി അംഗം ബിനീഷ് ഭാസ്കരനെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കായി സംഘടിപ്പച്ച കലാപരിപാടികൾക്ക് ആദർശിഖ പ്രശോഭ്, പാർവ്വണ ടി.എച്ച്. എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ആരംഭിച്ച പ്രതിവാര സൗജന്യ ട്യൂഷൻ ക്ലാസുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബിനീഷ് ഭാസ്കരൻ നിർവ്വഹിച്ചു. ചടങ്ങിൽ ഷീബ പി.എം, ഓമന സുധൻ, ഹരിലാൽ എൻ. തുടങ്ങിയവർ പ്രസംഗിച്ചു.




