Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെഷൻ പ്രൗഢമായി “പഴമയുടെ പെരുമഴക്കാലം”

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻഎസ്എസ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി ഓവുങ്ങൽ സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച പഴമയുടെ പെരുമഴക്കാലം സെഷൻ വേറിട്ടൊരു അനുഭവം കുട്ടികൾക്ക് സമ്മാനിച്ചു. ഈ സെഷനിൽ പങ്കെടുത്ത എഴുപതും എൺപതും വയസ് പിന്നിട്ടവർ പോയ കാലത്തെ നല്ല ഓർമ്മകളും ജീവിത രീതികളും ഭക്ഷണ രീതികളും എല്ലാം പങ്കുവെച്ചപ്പോൾ ന്യൂജൻ കുട്ടികൾ സാകൂതം കേട്ടിരുന്നു.

നാല് പതിറ്റാണ്ട് മുമ്പുള്ള നാടിൻ്റെ അവസ്ഥാ വിശേഷങ്ങളും അന്നത്തെ ഗ്രാമീണ ജീവിത പശ്ചാത്തലങ്ങളും മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ പഠിച്ചതും സ്കൂളുകളിലെ ഗുരു – ശിഷ്യ ബന്ധങ്ങളുടെ ആഴവും നന്മകളും വിശപ്പടക്കാൻ ചെയ്ത ജോലികളും എല്ലാം അതിഥികൾ പങ്കുവെച്ചപ്പോൾ കുട്ടികളിൽ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. പഴമയുടെ പെരുമഴക്കാലം സെഷൻ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് കല്ലേരി ഉദ്ഘാടനം ചെയ്തു.

ചെറാട്ടയിൽ പരീക്കുട്ടി ഹാജി , ചുള്ളിയിൽ ബാവ , മണ്ടകത്തിങ്ങൽ ബീരാൻകുട്ടി , ചെട്ടിയാംപറമ്പിൽ ഹംസ , എന്നിവർ പഴയ കാലത്തെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. എം എ റഫീഖ് മോഡറേറ്റർ ആയിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിജയ എസ്, എം പി പ്രഭാകരൻ , ടി എ റഹീം ,ഒ സെയ്താലി, അഷിഖ് പി , കെ പി സാദിഖ്, പി താഹിർ , മുഹമ്മദ് ഷഫീഖ് , പി ടി അഷ്റഫ് , പ്രിയരാജ്, നാജില , സുബിൻ എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് സപ്തദിന ക്യാമ്പിൽ ഇങ്ങിനെ ഒരു സെഷൻ ഒരുക്കിയതിന് ക്യാമ്പംഗങ്ങൾ സംഘാടകരെ പ്രശംസിച്ചു.

Recent News

Advertisement
WhiteswanTV Footer