നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. ‘ബേസിൽ ജോസഫ് എന്റർടൈൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ നിര്‍മാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സും പുറത്തുവിട്ടു.
കഥകൾ കുറച്ചുകൂടി മനോഹരമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. “സിനിമാ നിര്‍മാണം- ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാൽ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയിൽ കൂടുതല്‍ മികച്ചതും, ധീരവുമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മളെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം,” ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.






