വീണ്ടും ഏവരേയും അതിശയിപ്പിച്ച് ‘വവ്വാല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ 26-നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ മുന്‍പേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകള്‍ നമ്മുടെ ഭാഷയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്.
ഇന്ത്യയിലെ സൂപ്പര്‍ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാര്‍ കൂടെ അണിചേരുമ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ. ഷഹ്‌മോന്‍ ബി പറേലില്‍ എന്ന സംവിധായകന്റെ മികവ് ഇനി തീയറ്ററില്‍ എത്ര ഓളം സൃഷ്ട്ടിക്കാന്‍ സാധിക്കും എന്ന് മാത്രം നമ്മള്‍ നോക്കി കണ്ടാല്‍ മതി. ചിത്രത്തിലെ അഭിനേതാക്കളുടെ ബോര്‍ഡിങ് ആദ്യത്തെ അപ്‌ഡേറ്റ് മുതല്‍ ശ്രദ്ധനേടിയിരുന്നൂ.
ഷഹ്‌മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും രചിച്ചു, സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിങ്, മുത്തു കുമാര്‍, ലെവിന്‍ സൈമണ്‍ ജോസഫ് , ലക്ഷ്മി ചപോര്‍ക്കര്‍, പ്രവീണ്‍, മെറിന്‍ ജോസ്, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി , ഗോകുലന്‍, ഷഫീഖ്, ജയകുമാര്‍ കരിമുട്ടം, മന്‍രാജ്, ശ്രീജിത്ത് രവി, ജോജി കെ ജോണ്‍ തുടങ്ങി മുപ്പതോളം താരങ്ങള്‍ അഭിനയിക്കുന്നൂ.
പ്രൊഡ്യൂസര്‍- ഷാമോന്‍ പിബി, കോ പ്രൊഡ്യൂസര്‍-സുരീന്ദര്‍ യാദവ്, ഛായാ?ഗ്രഹണം-മനോജ് എം ജെ,പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍-ഫാസില്‍ പി ഷഹ്‌മോന്‍, സം?ഗീതം- ജോണ്‍സണ്‍ പീറ്റര്‍, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ് മിക്‌സര്‍-ഫസല്‍ എ ബക്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ മാത്യു, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍ ഭക്തന്‍ മങ്ങാട്, കോറിയോഗ്രാഫി അഭിലാഷ് കൊച്ചി, കളറിസ്റ്റ്-ലിജു പ്രഭാകര്‍,സംഘട്ടനം നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് ആഷിഖ് ദില്‍ജിത്ത്, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിം?ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍,പി ആര്‍ ഒ-എ എസ് ദിനേശ്,സതീഷ് എരിയാളത്ത്






