തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണി നടക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്.
കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസ്സാരപരിക്കേറ്റു. റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് സംഭവം നടന്നത്. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്നാണ് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.










