സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ബിന്നി കൃഷ്ണകുമാറും ഭർത്താവും; ഏറ്റെടുത്ത് ആരാധകർ

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ഗായകരായ ബിന്നി കൃഷ്ണകുമാറും ഭർത്താവ് കൃഷ്ണകുമാറും. വെള്ളം കിട്ടുന്ന അവസരത്തിൽ വെള്ളത്തിൽ നിന്ന് സാധകം ചെയ്യണം എന്നും ഗായിക പറയുന്നുണ്ട്. രസകരമായ വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. മധു ബാലകൃഷ്ണൻ, അമൃത സുരേഷ്, ഗായത്രി അശോകൻ, ശിവാംഗി, തുടങ്ങി നിരവധി ഗായകരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

കൃഷ്ണകുമാർ പാടുന്ന സ്വരങ്ങൾ ബിന്നി അതുപോലെ ആവർത്തിച്ച് പരസ്പരം മത്സരിച്ചാണ് സ്വിമ്മിങ് പൂളിലെ ഇരുവരുടെയും പ്രകടനം. ‘വെള്ളം ശബ്ദത്തെ പ്രതിഫലിപ്പിക്കില്ല. അതുകൊണ്ട് തന്നെ ശബ്ദത്തിന്റെ ബേസിക് വോളിയം വർധിപ്പിക്കാൻ വെള്ളത്തിൽ നിന്നു സാധകം ചെയ്യുന്നത് വഴി സഹായിക്കും. മൈക്രോ ഫോണോ സ്പീക്കറോ ഇല്ലാതെ തന്നെ ആളുകളിലേക്ക് ശബ്ദം എത്തിക്കാൻ ഈ പരിശീലനത്തിലൂടെ സാധിക്കും’, ബിന്നി കൃഷ്ണകുമാർ‍ പറഞ്ഞു.

പ്രമുഖ ചലച്ചിത്രപിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. രജനീകാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗർ സംഗീതം നൽകിയ ‘രാ രാ സരസക്കു രാ രാ’ എന്ന ഗാനത്തിലൂടെയാണ് ബിന്നി ജനശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കു വേണ്ടി ബിന്നി പാടി. ബിന്നിയുടെ ഭർത്താവ് കൃഷ്ണകുമാറും ഗായകനാണ്. കലോത്സവങ്ങളിൽ ഒന്നാം സമ്മാനം കിട്ടുകയും അങ്ങനെ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

Advertisement

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ

Read More »

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ

Read More »

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Read More »

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്.

Read More »

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »
Advertisement