ഗുവാഹത്തി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അസം ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അസം മന്ത്രിയും ബിജെപി നേതാവുമായ നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നു. ദിമാ ഹസാവോ ജില്ലയിലെ ഹാഫ്‌ലോങ്ങ് മണ്ഡലത്തിൽ നിന്ന് നന്ദിത കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.
കോൺഗ്രസ് സംസ്ഥാന യൂണിറ്റ് ജനറൽ സെക്രട്ടറി നിർമ്മൽ ലാങ്‌താസയെയാണ് നേരത്തെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് നന്ദിതയ്ക്ക് സീറ്റ് നൽകിയത്. സിറ്റിംഗ് എംഎൽഎയായ നന്ദിതയ്ക്ക് പകരം രൂപാലി ലാങ്‌താസ എന്ന പുതുമുഖത്തെയാണ് ബിജെപി ഇത്തവണ ഹാഫ്‌ലോങ്ങിൽ ഇറക്കുക.
ആദിവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാടുകളെ എതിർത്തതിനാണ് നന്ദിതയ്ക്ക് ബിജെപിയിൽ സീറ്റ് നിഷേധിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.






