നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് മുൻതൂക്കം കൊടുക്കുന്നു വാദിക്കുമ്പോഴും അങ്ങിങ്ങായി ഉയർന്ന് കേൾക്കുന്നത് സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ്. അതും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കന്മാരുടെ ഭാഗത്ത് നിന്ന്. ഒരുഭാഗത്ത് സ്ത്രീകളെ പൂജിക്കണമെന്ന് പ്രംഗിക്കുകയും മറുഭാഗത്ത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വാക്കുകളിലെ വിരോധാഭാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഹാറിൽ നിതീഷ്കുമാർ ഹിജാബ് മാറ്റിയ സംഭവത്തിന്റെ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നതേയുള്ളു അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം ഉത്തരാഖണ്ഡിൽ നടന്നത്.
ഒരു പൊതുപരിപാടിയിൽ വച്ച് ബിഹാറിലെ സ്ത്രീകൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭർത്താവ് രംഗത്തെത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവാണ് ഇപ്പോൾ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. വിവാഹം ചെയ്യാനായി ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറി പെൺകുട്ടികളെ കിട്ടുമെന്നാണ് ബിജെപി നേതാവിന്റെ ഭർത്താവ് ഒരു പൊതുപരിപാടിയിൽ പ്രസംഗത്തിനിടെ പറഞ്ഞത്.
പരാമർശത്തിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഉണ്ടാകുന്നത്. വനിതാ ശിശുക്ഷേമ മന്ത്രിയുടെ ഭർത്താവ് യുവാക്കളുമായി സംവദിക്കുമ്പോഴായിരുന്നു ഈ വിവാദ പരാമർശം നടത്തിയത്. യുവാക്കളുടെ വിവാഹം ചെയ്തവരാണോ എന്ന വിഷയത്തിലായിരുന്നു വിവാദ പരാമർശം നടത്തിയത്. പെൺകുട്ടികളെ കിട്ടാൻ പ്രയാസമാണെങ്കിൽ തനിക്കൊപ്പം വരൂ, ഇരുപതോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറിൽ നിന്ന് പെൺകുട്ടികളെ കിട്ടും എന്നാണ് ഗിർധാരി ലാൽ സാഹു പറഞ്ഞത്.






