തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.എ.ബാഹുലേയന് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബാഹുലേയന്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം OBC മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഇന്ന് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന് കണ്ടിരുന്നു. ഗുരുവിന്റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയന് രാജി പ്രഖ്യാപനം നടത്തിയത്. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.






