Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെക്കുറിച്ച് രാഹുൽ ഗാന്ധി മിണ്ടിയില്ലന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ ഭീകര നീക്കം ചെറുത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിനെ ചോദ്യം ചെയ്ത് ബിജെപി. ഭീകരതയെ അനുകൂലിക്കുന്ന നിലപാട് കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സ്വീകരിക്കുകയാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി സംസാരിക്കുകയും ദുബായ് കിരീടാവകാശി അദ്ദേഹത്തെ നേരിട്ട് സന്ദർശിക്കുകയും ചെയ്തിട്ടും കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ വിഷയത്തിൽ പ്രതികരിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം.

ബട്ല ഹൗസ് ഏറ്റുമുട്ടലിൽ സോണിയ ഗാന്ധിയുടെ പ്രതികരണവും ഗാസ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടും ചൂണ്ടിക്കാട്ടിയ ബിജെപി, മച്ചാറിന്റെ ധീരതയെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നതും അതിനെ ചെറുക്കുന്നതുമായ രണ്ട് നിലപാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

കഴിഞ്ഞ ദിവസവും ബിജെപി രാഹുൽ ഗാന്ധിക്കെതിരെ സമാന വിമർശനം ഉന്നയിച്ചിരുന്നു. മച്ചാറിന്റെ ധീരതയെക്കുറിച്ച് രാഹുൽ ഗാന്ധി മിണ്ടാത്തത് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചിരുന്നു.

അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ധീരതയെ നേരത്തെ പ്രശംസിച്ചിരുന്നു. ആക്രമണത്തിനിടയിലും അസാധാരണമായ ധൈര്യവും മനോധൈര്യവും പ്രകടിപ്പിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച മച്ചാറിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഖാർഗെ പറഞ്ഞു. മച്ചാർ എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും ഖാർഗെ ആശംസിച്ചു. മച്ചാറിന്റെ ധീരത എന്നും പ്രചോദനമായി തുടരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും പ്രതികരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix