തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് അയിനൂർ വെസ്റ്റ് വാർഡിൽ നിന്നും വിജയിച്ച മോനിഷ രജീഷിനെ ആശംസകൾ അറിയിക്കുന്നതിനായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ്കുമാർ വീട്ടിലെത്തി.
വാർഡിലെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഓരോരുത്തരിലേക്കും എത്തിക്കുന്നതിനും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഈ അവസരത്തിൽ ഷാൾ അണിയിച്ച് അഭിനന്ദനവും അറിയിച്ചു.






