പാലക്കാട്: ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. പൊരുളിപ്പാടം സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. പഴനിയിൽ നിന്നാണ് പോലീസ് സുരേഷിനെ പിടികൂടിയത്.
പാടൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴിഞ്ഞ ദിവസം സുരേഷ് ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തെ തുടർന്ന് പോലീസ് പീഡനശ്രമം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.






