സംഗീതജ്ഞനെന്നതിന് പുറമേ നടനായും തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയാളാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബ്ലാക്‌മെയ്‌ലിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മാരൻ ആണ്.
ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേഷതിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോകുല്‍ ബിനോയ്‍യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.






