ഉഫ സിറ്റി : 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിംഗ് ചൗധരിയുടെ മൃതദേഹം കണ്ടെത്തി. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിക്കരയിലെ അണക്കെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
രാജസ്ഥാനിലെ ലക്ഷ്മൺഗഡിലെ കുഫുൻവാര സ്വദേശിയായ അജിത് സിംഗ്, ബഷ്കിർ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒക്ടോബർ 19-ന് വാർഡനിൽ നിന്ന് പാൽ വാങ്ങി വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് അജിത്തിനെ കാണാതായത് .
മൃതശരീരം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. നിയമ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. ഉഫയിലെ വൈറ്റ് നദീതീരത്ത് അജിത്തിന്റെ ജാക്കറ്റും മൊബൈൽ ഫോണും നേരത്തെ കണ്ടെത്തിയിരുന്നു. അജിത് പഠിച്ചിരുന്ന മെഡിക്കൽ സർവകലാശാലക്ക് അടുത്താണ് നദി സ്ഥിതിചെയ്യുന്നത്.




