ന്യൂഡൽഹി: ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി ഉൾപ്പെടെയുള്ള കോളേജുകൾക്കാണ് ഇമെയിലുകൾ വഴി ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി.
പൊലീസിന്റെ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയാണ് 20 കോളേജുകള്‍ക്ക് ഭീഷണി ഇ മെയിലുകള്‍ ലഭിച്ചത്. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ നാല് തവണയായി 100ഓളം സ്കൂളുകള്‍ക്ക് ഇത്തരത്തിൽ വ്യാജ ഭീഷണി ലഭിച്ചിരുന്നു.




