മലപ്പുറം: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു. കെ സി സി എൽ മാനേജിങ്ങ് ഡയരക്ടർ പി പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു, സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡൻ്റ് അബ്ദൽ മജീദ് പതാക ഉയർത്തി. തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു.
സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡൻ്റ് പി പി അബ്ദുൽ മജീദ് പതാക ഉയർത്തി.കെ സി സി എൽ മാനേജിങ് ഡയരക്ടർ സി സുരേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തുമേഖല പ്രസിഡൻ്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സി ഒ എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം അബൂബക്കർ സിദ്ധീഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സുരേഷ്കുമാർ, പി രഘുനാഥൻ, ജില്ലാ പ്രസിഡൻ്റ് സി പ്രവീൺകുമാർ , സിഡ്കോ ഡയരക്ടർ എം ഗോപിനാഥൻ, ജില്ലാ ട്രഷറർ വി മുസ്തഫ, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ സി അബ്ദുൽ മജീദ് , ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ടി രാധാകൃഷ്ണൻ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു.മേഖല സെക്രട്ടറി അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു അജിത്കുമാർ സാമ്പത്തിക റിപ്പോർട്ടും പി വിജയൻ ഓഡിറ്റ് റിപ്പോർട്ടും ജില്ലാ സെക്രട്ടറി സാജിത് ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചുതുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പി പി അബ്ദുൽ മജീദിനെയും സെക്രട്ടറിയായി ടി അനൂപിൻ്റെയും ട്രഷററായി അജിത് കുമാറിനെയും തിരഞ്ഞെടുത്തു. കെ വി രവീന്ദ്രൻ വൈസ് പ്രസിഡനും ടി രാധാകൃഷ്ണൻ ജേയിൻ്റ സെക്രട്ടറിയുമാണ്.










