കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആദിത്യന്‍ ,അഭിരാജ്, ആകാശ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളേജ് അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം. കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കെഎസ്യു പ്രവർത്തകനായ ആദിത്യനും ആകാശും എസ്എഫ്ഐ പ്രവർത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു.






