പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. മരിച്ചത് തെങ്കാശി സ്വദേശിയായ വിഘ്നേശ സന്ധ്യ (12). കോന്നിക്കും ചിറ്റൂർ മുക്കിനും മധ്യേ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ഞായറാഴ്ച്ച രാതി 11.40 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റാർക്കും പരുക്കില്ല. തെങ്കാശിയിലേക്ക് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം.



