പാലക്കാട്: ഇന്നലെ രാത്രി മലമ്പുഴയിൽ പുലി കണ്ടതായി നാട്ടുകാർ അറിയിച്ചു. രാത്രി ഏകദേശം 11 മണിയോടെ സർക്കാർ സ്കൂളിന്റെ പരിസരത്തുള്ള മതിലിൽ പുലി ഇരിക്കുന്നതായി വഴിയാത്രക്കാർ ശ്രദ്ധിച്ചു. സംഭവം കണ്ട കാർ യാത്രക്കാരാണ് മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്.
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. വിവരങ്ങൾ ലഭിച്ചതോടെ വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.




