Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ന​ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുക്കളുടെ ന​ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങൾക്ക് പിന്നാലെ ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവീഡിയോകൾ തൊപ്പി പുറത്തുവിട്ടെന്നാണ് പരാതി. ഇതിന് പിന്നാലെ ദിവസങ്ങളോളം ഇരുപക്ഷവും സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രം​ഗത്ത് വന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൊപ്പി ലൈം​ഗിക ചൂഷണത്തിനിരയാക്കിയെന്ന് ഇയാളുടെ സുഹൃത്ത് ഷമീർ വെളിപ്പെടുത്തി. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ തൊപ്പി ഉപയോ​ഗിക്കുമെന്ന് ആരോപിച്ച ഇവർ തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. പിന്നാലെ ഇവർക്കെതിരെ തൊപ്പിയും ​രം​ഗത്ത് വന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer