സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

പാലാ- പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് വാഹനം ക്രെയിനിന്റെ സൂമിൽ ഇടിച്ച് അപകടം

കോട്ടയം: പാലാ-പൊൻകുന്നം റോഡിലെ വിളക്കുമരുതുങ്കൽ ജംഗ്ഷനിൽ ക്രെയിനും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തോടനാൽ റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിവന്ന ക്രെയിനിന്റെ സൂമിലേക്ക് തീർത്ഥാടകരുടെ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇതേസമയം തന്നെ ബസ്സിന് പിന്നിലുണ്ടായിരുന്ന കാറും ബസ്സിലിടിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. തോടനാൽ ഭാഗത്തുനിന്ന് വന്ന ക്രെയിൻ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ക്രെയിനിന്റെ നീളമുള്ള കൈ (സൂം) റോഡിലേക്ക് തള്ളിനിന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തെത്തുടർന്ന് […]
Read more

കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും നശിച്ചു. നെല്ലിപ്പൊയിൽ പാലത്തിങ്കൽ തോമസിൻ്റെ ഉടമസ്ഥതയിലുള്ള 14 വർഷം പഴക്കമുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. പൊറാളി – മുളവട്ടംകടവ് റോഡിൽ ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിക്ക് മുൻപിലായിരുന്നു സംഭവം. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ കാറിലുണ്ടായിരുന്ന രണ്ടുപേരും പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പേരാമ്പ്രയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
Read more

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന്‍ ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്, മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു എന്നിവര്‍ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്.
Read more

ലോറി ഇടിച്ചു ആശുപത്രിയിലായ വൃദ്ധൻ മരിച്ചു

തൃശ്ശൂർ: ചാവക്കാട് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ മരിച്ചുചാവക്കാട് പാലയൂർ ഡോബിപ്പടി സ്റ്റോപ്പിന് സമീപം ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബു (65) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് നിന്നും പൂവത്തൂരിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്കിൽ കൊളുത്തി വലിച്ചു. ഇതോടെ ബൈക്ക് ലോറിയുടെ അടിയിൽ കുടുങ്ങുകയും അബുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം […]
Read more

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം പുലര്‍ച്ചെ മൂന്നു മണിക്ക്

കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിന് സമീപത്ത് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Read more

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു

കൊച്ചി: കോതമംഗലം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണു ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി ആരോമൽ, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

പെരുമ്പളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: ദേശീയ പാത 766 കോഴിക്കോട് – കൊല്ലഗൽ റോഡിൽ പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിലും, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read more

അട്ടപ്പാടിയിൽ നവജാതശിശുവിന്റെ മരണം; റിപ്പോര്‍ട്ട് തേടി പാലക്കാട് ജില്ലാ കലക്ടർ

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഷോളയൂർ സ്വർണ്ണപിരിവില്‍ സുമിത്രയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്നലെ രാവിലെയാണ് വീട്ടില്‍ പ്രസവിച്ചത്. തുടർന്ന് അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. അതേസമയം, സുമിത്രയുടെ ആറാമത്തെ കുഞ്ഞാണ് […]
Read more

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു സൈ‍ഡിലേക്ക് മറിയുകയായിരുന്നു. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് തീര്‍ത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാല് അറ്റുപോയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.