സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

നിയന്ത്രണം വിട്ട കാർ കടയിലേക്കു പാഞ്ഞുകയറി; ഡ്രൈവർക്കു പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ടൗണിലെ കിഴക്കഞ്ചേരി റോഡിൽ നിയന്ത്രണം വിട്ട കാർ കടയിലേക്കു പാഞ്ഞുകയറി അപകടമുണ്ടായി. കാറോടിച്ചിരുന്ന കിഴക്കഞ്ചേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. യുവാവിനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം സംഭവിച്ചത്. സുനിതാമുക്കിന്റെ ഭാഗത്ത് നിന്ന് വന്ന് ബിസ്മില്ല ഹോട്ടലിന് അടുത്തുള്ള ഫാത്തിമ മെറ്റൽസ് എന്ന കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ ഷട്ടറുകൾ ഭാഗീകമായി തകർന്നു. ഡ്രെയ്നേജ് സ്റ്റെപ്പ് ചാടിക്കടന്നാണ് കാർ കടയിലേയ്ക്കു കയറിയത്. കടയിലെ ഷട്ടറുകളും ഉൾനിലയിലെ സാധനങ്ങളും നാശനഷ്ടം […]
Read more

കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂർ സ്വദേശി ഓമന ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി ദേശീയ പാതയിൽ രാവിലെയാണ് അപകടമുണ്ടായത്. മട്ടന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ് ഒരാൾ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഇവർ അത്യാഹിത […]
Read more

വടകര അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹാരം; ഇൻഷുറൻസ് തുക കൈമാറി

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും കോമാവസ്ഥയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് നഷ്ടപരിഹാരം ലഭിച്ചു. നാഷണൽ ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ കുട്ടിയുടെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. ദൃഷാനയുടെ ദുരിതജീവിതവും കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയും മാധ്യമങ്ങൾ പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് കേസ് ശ്രദ്ധേയമായത്. ഇതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്ത്, അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഈ മാസം 18-ന് വടകര എം.എ.സി.ടി കോടതി നഷ്ടപരിഹാരം […]
Read more

ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപ്പറമ്പിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മുടപ്പല്ലൂർ കിഴക്കേ പാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്. പാക്കാട് കിഴക്കേ പാറക്കൽ സുനിൽ (30), ബൈക്ക് യാത്രികനായ നെന്മാറ അയിലൂർ സ്വദേശി കിരൺബാബു (25) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പന്തപറമ്പ് ആയുർവ്വേദ ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. വേലായുധനും, സുനിലും റോഡ് മുറിച്ച് കടക്കുന്നതിനിടെ കിരൺബാബു സഞ്ചരിച്ച ബൈക്ക് ഇരുവരെയും ഇടിക്കുകയായിരുന്നു. നെന്മാറ അയലൂർ സ്വദേശികളാണ് […]
Read more

ദാരുണം ഈ അപകടങ്ങൾ

തിരുവനന്തപുരം: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ഗുരുതരപരിക്ക്. കടയ്ക്കാവൂർ സ്വദേശി ഓമനയ്ക്കാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിലൂടെ നടന്നുപോകുമ്പോൾ സ്വകാര്യ ബസിടിക്കുകയായിരുന്നു. നിലത്തുവീണ ഓമനയുടെ കാലുകളിൽക്കൂടി ബസിന്റെ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ-വർക്കല റൂട്ടിലോടുന്ന അജിമോൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിനുള്ളിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. 21-ന് രാവിലെ […]
Read more

കുന്നംകുളത്ത് അമിത വേഗതയിൽ എത്തിയ ബസ് വാഹനങ്ങളിൽ ഇടിച്ച് അപകടം; 3 പേർക്ക് പരിക്ക്

തൃശ്ശൂർ : കുന്നംകുളത്ത് പട്ടാമ്പി റോഡിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് മുൻവശത്ത് സഞ്ചരിച്ച രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ച് അപകടമുണ്ടായി. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വടക്കേക്കാട് സ്വദേശി 27 വയസ്സുള്ള ഷമീർ, കൂടെയുണ്ടായിരുന്ന അമൃത, ജോർജ് എന്നിവർക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ദിശയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ടാണ് വാഹനങ്ങളിൽ ഇടിച്ചതെന്ന് സാക്ഷികൾ പറഞ്ഞു. ഓട്ടോറിക്ഷയിലെ യാത്രക്കാരർക്കാണ് കൂടുതൽ പരിക്ക് പറ്റിയത്. പരിക്കേറ്റ […]
Read more

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓട്ടോയിൽ എത്തി ഇലക്ഷൻ ഫ്ലക്സ് ബോർഡുകൾ വെയ്ക്കാനെത്തിയതായിരുന്നു ഇരുവരും.
Read more

പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു; 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ച് 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിനെ തുടർന്ന് അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
Read more

കോണത്താറ്റു പാലത്തിന്റെ പ്രവേശനപാത അപകടക്കെണിയാകുന്നു

കോട്ടയം: കോണത്താറ്റു പാലത്തിന്റെ പ്രവേശനപാതയിൽ സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. നിർമ്മാണം പുരോഗമിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശനപാത യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പാലത്തിന്റെ കിഴക്കുവശത്തെ പ്രവേശനപാതയിൽ ഇളകിക്കിടക്കുന്ന മെറ്റലിലും കല്ലിലും തെന്നി സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. കരിയിൽ സ്വദേശി ശിവൻകുട്ടി (50)ക്കാണ് പരുക്കേറ്റത്. പാമ്പാടിയിൽ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ ശിവൻകുട്ടിയെ ഉടൻതന്നെ കുമരകം എസ്.എച്ച്.എം.സി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ […]
Read more

വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ മുങ്ങിമരിച്ചു. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയുടെ ഭാഗമായെത്തിയ സംഘത്തിലെ അംഗമായ നന്ദഗോപാൽ (22) ആണ് മരിച്ചത് മുക്കാലിക്ക് സമീപം ഭവാനി പുഴയിൽ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുഴയിൽ കുടുങ്ങിയ നന്ദഗോപാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.