സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതി മരിച്ചു; സംഭവം അരുവാപ്പുലത്ത്

പത്തനംതിട്ട: ക്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അരുവാപ്പുലം തോപ്പിൽ സ്വദേശിയായ രാജി ആണ് മരിച്ചത്. പത്തനംതിട്ട കോന്നി റോഡിലെ അരുവാപ്പുലത്ത് വച്ചാണ് അപകടം നടന്നത്. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അറിയിച്ചു.
Read more

അമ്മയുടെ കെെയിൽ നിന്ന് കിണറ്റിൽ വീണ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ കെെയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിന് സമീപം കൊണ്ടുവന്നപ്പോൾ കെെയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ കിണറ്റിൽ നിന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

എറണാകുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിൽ തീപ്പിടിത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വീട്ടില്‍ തീപ്പിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം തന്നെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.തീപിടിച്ചപ്പോൾ വീട്ടില്‍ ആരുമില്ലായിരുന്നതിനാൽ ആള്‍ അപായം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായി ഈ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു രാജുവും കുടുംബവും. മകളെ ജോലി സ്ഥലത്ത് ആക്കിയതിന് ശേഷം തിരികെ വരുമ്പോഴാണ് വീട്ടില്‍ നിന്നും പുക ഉയരുന്നുവെന്ന കാര്യം അയല്‍വാസികള്‍ പറഞ്ഞത്. പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നുവെന്ന് […]
Read more

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; സംഭവം കോഴിക്കോട് ഫറോക്കിൽ

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് ഫറോക്കിലായിരുന്നു സംഭവം. ഫറോക്ക് നഗരസഭാ ചെയർമാൻ എൻസി അബ്ദുൾ റഹ്മാന്റെ വീടാണ് തകർന്നത്. 40 ടണ്ണോളം ഭാരമുള്ള സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ലോറി വീണ സ്ഥലത്ത് ആരുമില്ലാത്തിനാൽ ആളപായമുണ്ടായില്ല.
Read more

ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചുകയറി 17 പേർ മരിച്ചു; സംഭവം തെലങ്കാനയിൽ

തെലങ്കാന: രംഗാരെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിലാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read more

പുനെയിൽ നിയന്ത്രണം വിട്ട കാർ മെട്രോ തൂണിലിടിച്ച് 3 പേർ മരിച്ചു

പുനെ: നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പുനെയിലെ ബന്ദ് ഗാർഡൻ മെട്രോ സ്റ്റേഷൻ സമീപമാണ് സംഭവം നടന്നത്. വാഹനം തൂണിൽ ഇടിക്കുന്നതിന് മുമ്പ് നിയന്ത്രണം വിട്ട് വഴിയരികിൽ കറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. യാഷ് ബണ്ഡാരി, ഹൃത്തിക്ക് ഭണ്ഡാരി എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ഇവർ ബന്ധുക്കളാണ്. കുശ്വന്ത് ടെക്വാനിയെ ​ഗുരുതര പരിക്കുകളോടെ സസൂൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ […]
Read more

പേരിയ ചുരത്തിൽ നിയന്ത്രണം വിട്ട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പേരിയ ചുരത്തിൽ ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. വയനാട്ടിലേക്ക് പോയ കാറും എതിർദിശയിൽ വന്ന ട്രാവലറും ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍–പാൽചുരം റോഡിൽ ലോറി പുറത്തെടുക്കുന്നതിനായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെ തുടർന്ന് ചുരത്തിൽ തിരക്ക് കൂടിയിരിക്കുകയായിരുന്നു. ഈ […]
Read more

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും. പുറത്തെടുത്ത ആളെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇവരെ കൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മെഡിക്കൽ വിദ്യാര്‍ത്ഥികളുടെയും 11 സംഘമാണ് എത്തിയത്. ഇന്നലെ കണ്ണൂര്‍ ക്ലബിൽ താമസിച്ചതിന് ശേഷം ഇന്ന് ബീച്ചിൽ എത്തിയതായിരുന്നു. എട്ട് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ […]
Read more

ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ബംഗ്ളൂരുവിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. സിഗ്നല്‍ തെറ്റിച്ച് മറികടന്നെത്തിയ ആംബുലന്‍സ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷം ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് മേല്‍ പാഞ്ഞു കയറുകയും തുടർന്ന് പൊലീസ് ഔട്ട്പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോയിൽ, […]
Read more

കാണാതായ കുട്ടിക്കായുള്ള തിരച്ചിലിനിടെ രക്ഷപ്പെടുത്തിയത് മുങ്ങിത്താഴുന്ന മറ്റൊരു യുവതിയെ; 12കാരനായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി തിരച്ചിൽ നടക്കവെ പൊഴിയിൽ അകപ്പെട്ട മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പൊലീസ് വാർഡൻ സുനിറ്റ്,കോസ്റ്റൽ എസ്എച്ച്.ഒ വി.എസ്.വിപിൻ,എസ്.ഐ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.