സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ചു; 62കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ ഉണ്ടായ കാറപകടത്തിൽ വയോധിക മരിച്ചു. 62 കാരിയായ ആയിഷയാണ് മരിച്ചത്. ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനുശേഷമായിരുന്നു അപകടം. ഒരേ കുടുംബത്തിലെ ഏഴ് പേരാണ് യാത്രചെയ്തിരുന്നത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. വണ്ടൂരിന് സമീപം കൂരിയാട് എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡ് വിട്ടിറങ്ങി മരത്തിലിടിക്കുകയായിരുന്നു. പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിംഗ് കോളേജിൽ ചേർത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വീട്ടിലെത്താൻ വെറും ഒന്നര കിലോമീറ്റർ ദൂരം മാത്രം […]
Read more

വാട്ടർ ടാങ്ക് തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം. സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്തേക്ക് വീഴുകയായും കോൺഗ്രീറ്റ് സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ രക്ഷപെടുത്താനാകാത്തത് സാഹചര്യവുമാണ് ഉണ്ടായത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ടാങ്ക് പൊളിച്ച് നീക്കിയിരുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു.
Read more

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകവേ അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസർകോട്: ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിചച്ചയിരുന്നു അപകടം. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കിണറ്റിൽ വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാസർകോട്: കിണറിന്റെ തിട്ടയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.
Read more

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിന് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെമ്പായം ചാത്തമ്പാട്ടാണ് അപകടം നടന്നത്. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ നസീഹയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നസീഹയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പോത്തൻകോട് -വെമ്പായം റോഡിൽ കൊഞ്ചിറ ചാത്തമ്പാട്ട് വച്ച് ഇവരുടെ ബൈക്കിൽ പുറകിൽ വന്ന ടിപ്പർ ലോറി ഇടിച്ചാണ് […]
Read more

അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പരിക്ക്; ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേത്തൂർപാറ കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റതിനെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം […]
Read more

അപകടപരമ്പരയുയർത്തി സംസ്ഥാനം; വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി. വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബസ്സിലുണ്ടായ 15 കുട്ടികൾക്ക് നിസാര പരുക്കേറ്റു. പരിക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. ഒമ്പത് യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പോരുവന്താം അമലഗിരിക്ക് […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഗീത ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുന്നതിനാണ് ദൃശ്യങ്ങളിലുള്ളത്.
Read more

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും ബസ് ഡ്രൈവറെയും ഏറെ സമയമെടുത്താണ് പുറത്തെടുത്തത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Read more

ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.