Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

​”ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാം , പകരം പൂഞ്ഞാർ വേണം! ജോസഫിന്റെ കടുംപിടുത്തത്തിൽ വെട്ടിലായി കോൺഗ്രസ്”

കേരള രാഷ്ട്രീയത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. മുന്നണി സംവിധാനങ്ങൾക്കുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയവും സീറ്റ് വിഭജനവും എക്കാലത്തെയും പോലെ ഇത്തവണയും വലിയ കീറാമുട്ടിയായി തുടരുകയാണ്. പ്രത്യേകിച്ച്, പ്രതിപക്ഷ നിരയായ യുഡിഎഫ് മുന്നണിയിൽ പ്രധാന ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കം ഇപ്പോൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാൻ ജോസഫ് വിഭാഗം സമ്മതം അറിയിച്ചുവെങ്കിലും പകരം അവർ ആവശ്യപ്പെട്ട ‘പൂഞ്ഞാർ’ സീറ്റ് മുന്നണിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. […]
Read more

തൃശ്ശൂര്‍ സീറ്റ് ക്രിസ്ത്യാനികള്‍ക്ക് കാശിന് വിറ്റു; കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

തൃശൂര്‍: ഒടുങ്ങാത്ത വിഭാഗീയതയില്‍ ഞെരുങ്ങി കോണ്‍ഗ്രസ്. തൃശ്ശൂരാണ് പുതിയ തലവേദന. തൃശൂര്‍ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റര്‍. നിയമസഭാ സീറ്റ് കച്ചവടത്തിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. കോണ്‍ഗ്രസില്‍ വര്‍ഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. തൃശൂര്‍ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സീറ്റ് ക്രൈസ്തവര്‍ക്ക് കാശിനുവേണ്ടി വിറ്റു. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എംഎല്‍എ എംപി വിന്‍സന്റ് എന്നിവരാണ് സീറ്റ് വില്‍പ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററില്‍ […]
Read more

പയ്യന്നൂരിൽ കോൺ​ഗ്രസ് പിന്തുണക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചു. തനിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു മുന്നണിയുടെയും ഭാഗമായല്ല മത്സരിക്കുകയെന്നും പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം എടുത്തതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആരംഭിച്ച പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനനെ സ്ഥാനാർഥിയാക്കില്ലെന്നായിരുന്നു കരുതിയതെങ്കിലും നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും […]
Read more

സുധാകരന് കോണ്‍ഗ്രസ് കൈ കൊടുക്കുമ്പോള്‍… മാസ്റ്റര്‍ സ്‌ട്രോക്ക് വിജയിക്കുമോ തിരിഞ്ഞുകൊത്തുമോ?

അങ്ങനെ ദിവസങ്ങളോളം കേരള രാഷ്ട്രീയ അന്തരീക്ഷത്തില്‍ ചൂടുപിടിച്ചു നിന്ന അഭ്യൂഹത്തിന് വിരാമമായിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ വളരെ നിര്‍ണായകമായൊരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മുമായി ഇടഞ്ഞ് പുറത്തുപോയ കമ്മ്യൂണിസ്റ്റ് അതികായന്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ വോട്ട് തേടും. സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നു. […]
Read more

തര്‍ക്കം രൂക്ഷം; എലത്തൂരിൽ നാലാം തവണയും ശശീന്ദ്രൻ

കോഴിക്കോട്: എലത്തൂരിൽ വീണ്ടും എ.കെ. ശശീന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള എൻസിപി നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് പാർട്ടിയിൽ തർക്കം ശക്തമായി. നാലാം തവണയും ശശീന്ദ്രൻ തന്നെ എലത്തൂരിൽ നിന്ന് മത്സരിക്കുമെന്ന തീരുമാനത്തിനെതിരെ ഒരു വിഭാഗം ശക്തമായ എതിർപ്പ് തുടരുകയാണ്. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ നേതൃത്വത്തിൽ എൻസിപി കോഴിക്കോട് ജില്ലാ കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന യോഗത്തിൽ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധം ഉയർത്താനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ഇതിനിടെ പാർട്ടിയിലെ തർക്കം പരിഹരിക്കാൻ നേതാവ് സുപ്രിയ […]
Read more

അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ തന്ത്രം; ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് ഒരുങ്ങുന്നു. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾ ശക്തമായത്. ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അമ്പലപ്പുഴയിൽ പിന്തുണ സംബന്ധിച്ച തീരുമാനം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിച്ചു. നേതാക്കൾ സുധാകരനുമായി കൂടിക്കാഴ്ചയും നടത്തി. സുധാകരൻ യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിൽ […]
Read more

സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് വിഡി സതീശന്‍, ധാരണയായിട്ടില്ലെന്ന് പിജെ ജോസഫ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ഇന്നലെ രാത്രി ആലുവ പാലസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ അറിയിച്ചെങ്കിലും […]
Read more

സിസി മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്; നാട്ടികയില്‍ സുനില്‍ ലാലൂര്‍ മത്സരിച്ചേക്കും

തൃശൂര്‍: സിപിഐയുമായി ഇടഞ്ഞ് നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിസി മുകുന്ദന്‍ എംഎല്‍എയെ കൈവിട്ട് കോണ്‍ഗ്രസ്. നാട്ടികയില്‍ സുനില്‍ ലാലൂരിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുകുന്ദന് കോണ്‍ഗ്രസ് പിന്തുണ ഉണ്ടാകില്ലെന്ന് ഉറപ്പായി. പിന്തുണ തേടി ഡല്‍ഹിയില്‍ അടക്കം പോവുകയും കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്‌തെങ്കിലും വെറുതെയാവുകയായിരുന്നു. നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെ സിസി മുകുന്ദന്‍ വിമതനാവുകയായിരുന്നു. പിന്നാലെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് […]
Read more

വിഎസിന്റെ പേരില്‍ ക്യാമ്പസ് വേണമെന്ന് മകന്‍ അരുണ്‍ കുമാര്‍

തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകനുമായ വി എ അരുണ്‍ കുമാര്‍. ഇത്തരം ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് നിലപാടെന്നും ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണെന്ന് വി എ അരുണ്‍ കുമാര്‍ വ്യക്തമാക്കി. അച്ഛന്റെ സ്മരണകള്‍ നിലനിര്‍ത്താനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ വി എസ് അച്യുതാനന്ദന്‍ എന്ന പോരാളിക്ക് നല്‍കേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ […]
Read more

സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ […]
Read more

Recent News

Advertisement
WhiteswanTV Footer