Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. 12 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ ജനവിധി തേടിയിറങ്ങും. ഇക്കാര്യത്തില്‍ തീരുമാനമാകാത്തതായിരുന്നു പ്രഖ്യാപനം വൈകിയതിന് പിന്നിലെ കാരണം. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ തന്നെ മത്സരിക്കും. കാഞ്ഞിരപ്പിള്ളി- ഡോ. എന്‍ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണന്‍, തൊടുപുഴ- സിറിയക് ചാഴിക്കാടന്‍, പിറവം- സാബു കെ […]
Read more

ഐഎസ്‌ജെഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ മുരുകദാസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപിന് മുന്നോടിയായി എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്‌ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ വി. മുരുകദാസ്, എറണാകുളത്ത് സാബു ജോർജ് എന്നിവരാണ് മത്സരിക്കുക. കോവളം മണ്ഡലത്തിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു. ജനതാദൾ (എസ്) കേരള ഘടകമാണ് പിന്നീട് ഐഎസ്‌ജെഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) എന്ന നിലയിലാണ് പാർട്ടി മത്സരിച്ചിരുന്നത്. തിരുവല്ലയിലെ സിറ്റിങ് എംഎൽഎയായ മാത്യു ടി തോമസ് 2006 […]
Read more

പികെ ശ്യാമളയ്‌ക്കെതിരെ ടികെ ഗോവിന്ദന്‍? തളിപ്പറമ്പില്‍ വിമത നീക്കം

കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളക്കെതിരെ വിമതനീക്കമെന്ന് റിപ്പോര്‍ട്ട്. ശ്യാമളയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിനൊരുങ്ങുന്നു. പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ആണ് ഉയരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിടുമെന്നും അറിയിച്ചിട്ടുണ്ട്. കടുത്ത എതിര്‍പ്പും അസംതൃപ്തിയും തളിപ്പറമ്പിലെ പാര്‍ട്ടിയില്‍ ശക്തമാകുന്നതോടെ വിമതനീക്കം കോണ്‍ഗ്രസ് നേത്യത്വം നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പെട്ടെന്ന് തീരുമാനിക്കണ്ടയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
Read more

എല്‍ഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് കൗണ്‍സില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗണ്‍സില്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. പെന്തക്കോസ്ത് സഭാ വിഭാഗത്തെ ഔദ്യോഗികമായി ക്രൈസ്തവ സഭാ വിഭാഗമായി പരിഗണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സഭ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതായും തങ്ങളെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. കേരളത്തിലാകമാനം 25 ലക്ഷത്തിലധികം വോട്ടുകള്‍ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. ചില മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ […]
Read more

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെഎം ഷാജിയും; അവസാന ചര്‍ച്ചകളിലേക്ക് ലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ അവസാന നിമിഷം കൂടുതല്‍ ട്വിസ്റ്റുകള്‍. മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥി ആയേക്കും. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ രംഗത്തിറക്കാനാണ് നീക്കം. കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കാസര്‍കോടിന് വരത്തന്മാരെ വേണ്ടെന്ന തരത്തിലായിരുന്നു പോസ്റ്ററുകള്‍. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.
Read more

സുധാകരന് യുഡിഎഫ് പിന്തുണ; പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് എം.ജെ. ജോബ് രാജിവെച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. തീരുമാനം പ്രതിഷേധിച്ച് ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.ജെ. ജോബ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജി. സുധാകരന് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പാർട്ടിയും മുന്നണിയും വേണ്ടത്ര മര്യാദ കാണിച്ചില്ലെന്ന് എം.ജെ. ജോബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ നേതൃത്വം നൽകിയ ആളാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചു. മേഖലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പോലും […]
Read more

ബിജെപി അം​ഗത്വം സ്വീകരിച്ച് സിസി മുകുന്ദൻ

തൃശൂർ: സിപിഐയിൽ നിന്ന് പുറത്തായ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലെത്തി എ.എൻ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ഷാൾ അണിയിച്ചാണ് നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും ഈ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കുമെന്നും മുകുന്ദൻ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ സ്ഥാനാർഥിയാക്കുകയും പിന്തുണ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാട്ടികയിലെ സിപിഐ സ്ഥാനാർഥിത്വം […]
Read more

കെ ബാബു ആവുമോ ആ വിസ്മയം? നെന്മാറയില്‍ സ്വതന്ത്രനാക്കാന്‍ യുഡിഎഫ്

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എ കെ ബാബുവിനെ നെന്മാറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് നീക്കം. കോണ്‍ഗ്രസ് നേതാക്കള്‍ ബാബുവുമായി ചര്‍ച്ച നടത്തി. എന്നാല്‍ അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മണ്ഡലത്തില്‍ കെ പ്രേമനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബാബു അതൃപ്തിയിലാണ്. രണ്ട് ടേം പൂര്‍ത്തിയായതോടെയാണ് ബാബുവിനെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐഎം എത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ബാബുവിന് ഇളവ് നല്‍കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. പിന്നാലെയാണ് നെന്മാറ ഏരിയ […]
Read more

വട്ടിയൂർകാവിൽ ഇന്ന് മുതൽ പ്രചാരണം; സ്ഥാനാർത്ഥി പട്ടിക നാളെ: കെ. മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ യുഡിഎഫിനായി ഇന്ന് മുതൽ താൻ പ്രചാരണത്തിനിറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അറിയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് സ്ഥാനാർത്ഥി നിർണ്ണയം അല്പം നീണ്ടുപോകാൻ കാരണമായത്. എന്നാൽ മുൻകാലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പട്ടിക പുറത്തിറക്കിയിട്ടുണ്ടെന്നും, അപ്പോഴെല്ലാം യുഡിഎഫ് വൻ വിജയം നേടിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.​തിരഞ്ഞെടുപ്പിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താനില്ലെന്നും മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ […]
Read more

തിരഞ്ഞെടുപ്പ് തീയതിയിൽ അതൃപ്തി : കമ്മീഷന്റേത് ദുരൂഹമായ നീക്കമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതും പ്രചാരണത്തിന് അനുവദിച്ച സമയം വെട്ടിക്കുറച്ചതും കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി വെറും ഒൻപത് ദിവസം മാത്രമാണ് ലഭിക്കുന്നതെന്നും, കോൺഗ്രസിന് നിർണ്ണായകമായ പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.​തിരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾ കൂടി നീട്ടിവെക്കുന്നതിൽ […]
Read more

Recent News

Advertisement
WhiteswanTV Footer