Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

സ്ഥാനാര്‍ത്ഥി പട്ടികയെ വിമര്‍ശിച്ചു; നോബിള്‍ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

കോട്ടയം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് നോബിള്‍ മാത്യു. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നോബിള്‍ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്. 11 വര്‍ഷമായി […]
Read more

ജി. സുധാകരനെ എൻ.ഡി.എ.യിലേക്കു ക്ഷണിച്ച് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: സി.പി.എം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. സുധാകരൻ തയ്യാറാണെങ്കിൽ എൻ.ഡി.എയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും, ചർച്ചകൾക്ക് താൻ തന്നെ മുൻകൈ എടുക്കുമെന്നും എൻ.ഡി.എ സംസ്ഥാന കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ചേർത്തലയിൽ നടന്ന ബി.ഡി.ജെ.എസ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

എംപിമാർക്ക് മത്സരമില്ലെന്ന് തീരുമാനം; സുധാകരനും രാഹുൽ​ ഗാന്ധിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച

ന്യൂഡൽഹി: വിവാദങ്ങളും നീണ്ട ചർച്ചകളും തുടരുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച ആവശ്യത്തിന് അനുസരിച്ചാണ് തീരുമാനം. ഇതിനിടെ പാർട്ടിയുമായി അകലം പാലിച്ചുകൊണ്ടിരിക്കുന്ന കെ സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം, മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരനും […]
Read more

വേങ്ങരയിൽ കെ.എം. ഷാജി? കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് : മുസ്ലീം ലീഗിൽ ധാരണയാകുന്നു

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജിയെ വേങ്ങര മണ്ഡലത്തിൽ മത്സരിപ്പിക്കാൻ മുസ്ലീം ലീഗിൽ ധാരണയാകുന്നു. നിലവിൽ വേങ്ങരയെ പ്രതിനിധീകരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെയാണ് ഷാജിക്ക് വേങ്ങരയിൽ കളമൊരുങ്ങുന്നത്. 2006-ൽ ഇരവിപുരത്ത് എ.എ. അസീസിനെതിരെ മത്സരിച്ച് പരാജയപ്പെട്ടുകൊണ്ടാണ് ഷാജി തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. പിന്നീട് 2011-ൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടിയ അദ്ദേഹം നിയമസഭയിലെത്തി. അന്ന് വെറും 493 വോട്ടുകൾക്കായിരുന്നു ഷാജിയുടെ വിജയം, ആ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. ​2016-ലെ […]
Read more

പാലക്കാട് പിടിക്കാന്‍ പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍

പാലക്കാട്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍. പാലക്കാട് ബിജെപി ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്. ഇവിടെ താന്‍ തന്നെയെന്ന് നേരത്തേ ഉറപ്പായതിന് പിന്നാലെ ശോഭ സുരേന്ദ്രന്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. പാര്‍ട്ടി നേതാക്കളേയും ശോഭ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ മൂത്താന്‍ തറയിലെ കര്‍ണ്ണകിയമ്മാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ശോഭ സുരേന്ദ്രന്‍ പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് കനത്ത മത്സരമാണ് ഇ ശ്രീധരന്‍ ഇവിടെ നല്‍കിയത്. രമേശ് പിഷാരടിയായിരിക്കും […]
Read more

തോറ്റാൽ വനവാസമെന്ന് യുഡിഎഫ് നേതാവ് : കാട് കണ്ടുപിടിക്കാൻ സഹായിക്കാമെന്ന് ജോൺ ബ്രിട്ടാസ്

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വാഗ്ദാനങ്ങളെയും പ്രസ്താവനകളെയും നിശിതമായ ഭാഷയിൽ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി നടത്തിയ നിരീക്ഷണങ്ങൾ ചർച്ചയാകുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച ഒരു യുഡിഎഫ് നേതാവിനെ ഉന്നംവെച്ചായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം കലർന്ന പ്രതികരണം. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന വൈകാരികമായ പ്രഖ്യാപനങ്ങൾ പലപ്പോഴും വെറും വാചകക്കസർത്തുക്കളായി മാറുന്നു എന്ന യാഥാർത്ഥ്യത്തിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. ​തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി ‘വനവാസത്തിന്’ പോകുമെന്ന് ഒരു പ്രമുഖ യുഡിഎഫ് […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർ; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻറി 20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ മത്സരിക്കും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്റി 20 സ്ഥാനാർഥികളായിരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബിജെപിയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, മഞ്ചേശ്വരത്ത് […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

കണ്ണൂര്‍ കോട്ടയില്‍ വിള്ളല്‍; സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ച് ടികെ ഗോവിന്ദന്‍

കണ്ണൂര്‍: പാര്‍ട്ടിക്കെതിരേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേയും ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടികെ ഗോവിന്ദന്‍. പാര്‍ട്ടി വിട്ട അദ്ദേഹം തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ടികെ ഗോവിന്ദനെ ചൊടിപ്പിച്ചത്. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി […]
Read more

സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; എം.കെ മുനീറിനെതിരെ മുസ്ലിം ലീഗിൽ സൈബർ പടയൊരുക്കം

മലപ്പുറം : മുസ്ലിം ലീഗിൽ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുതിർന്ന നേതാവ് എം.കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് സീറ്റ് നൽകരുതെന്നും അദ്ദേഹം മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന പ്രധാന ആവശ്യം. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ, അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെയും കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാകുന്നത്. ​പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ലീഗ് പ്രവർത്തകരാണ് ഈ സൈബർ ക്യാമ്പയിന് പിന്നിലെന്നാണ് മുനീർ അനുകൂലികൾ […]
Read more

Recent News

Advertisement
WhiteswanTV Footer