Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

കെഎം അഷ്‌റഫ് പത്രിക പിന്‍വലിക്കും; മഞ്ചേശ്വരത്ത് നിന്ന് പിന്മാറി SDPI

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റ് സിപി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് തീരുമാനം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
Read more

മഞ്ചേശ്വരത്ത് ഇടതിന് കാര്യമുണ്ട്; ചരിത്രം ചുവപ്പിച്ച സിപിഐ കാലം

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ ജീവിതം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ആ പ്രത്യേകത തന്നെയാണ് ഈ മണ്ഡലത്തെ വേറിട്ട് നിർത്തുന്നതും. കന്നഡ, തുളു, മലയാളം തുടങ്ങി ഭാഷകൾ സംസാരിക്കുന്നവർ തിങ്ങിപ്പാർക്കുന്ന ഒരു ‘മിനി ഇന്ത്യ’യാണ് മഞ്ചേശ്വരമെന്ന് പറയാം. മണ്ഡലം ഇത്തവണ വാർത്തകളിൽ നിറയുന്നത് ബിജെപിക്കായി കെ സുരേന്ദ്രൻ നാലാം തവണയും ഇറങ്ങുന്നതും എസ്ഡിപിഐ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാമാണ്. ഇതിലൊന്നും അധികം ചിത്രങ്ങളിൽ വരാത്ത എൽഡിഎഫ് പക്ഷേ ചരിത്രത്തിൽ അങ്ങനെയല്ലായിരുന്നു. ബിജെപിക്ക് […]
Read more

തലശ്ശേരി പിടിക്കാൻ ഇത്തവണ കളത്തിൽ പുതുമുഖങ്ങൾ

കണ്ണൂർ: സിറ്റിംഗ് എംൽഎമാരും മന്ത്രിമാരും വീണ്ടും മണ്ഡലങ്ങളിൽ പോരിനിറങ്ങുമ്പോൾ തലശ്ശേരി ഇത്തവണ എത്തുന്നത് പുതുമുഖങ്ങളുമായി. മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഡയറക്ടറുമായ കെ.പി.സാജുവാണ്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഒ.നിധീഷാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. പുതുമുഖങ്ങൾ ആണെങ്കിലും മറ്റ് മണ്ഡലങ്ങളെ പോലെ അപരന്മാരും ഏറെയാണ്. കാരായി രാജന് അപരൻമാരായി രണ്ട് രാജൻമാർ മത്സരരംഗത്തുണ്ട്. വി.പി.രാജനും […]
Read more

യു. പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി. മാധ്യമ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ജില്ലാതല കമ്മിറ്റിക്ക് കൈമാറിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയുടെ യോഗത്തിൽ വിഷയത്തിൽ വിശദമായ വിലയിരുത്തലിന് ശേഷമാണ് നടപടി […]
Read more

പട്ടാമ്പി എങ്ങോട്ട്; ഇടത്തോട്ടോ അതോ വലത്തോട്ടോ

പാലക്കാട്: പട്ടാമ്പിയിൽ ആര് വാഴും ആര് വീഴുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് പട്ടാമ്പി. തുടരാൻ മുഹമ്മദ് മുഹ്‌സീനും വീഴ്ത്താൻ ഷാജിയ്റ്റും കച്ച കെട്ടി ഇറങ്ങുമ്പോൾ ആരോടൊപ്പം പട്ടാമ്പി പോകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു പട്ടാമ്പി. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. ആദ്യകാലങ്ങളിൽ സിപിഐ, സിപിഎം നേതാക്കൾ ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍, പിന്നീട് 2016-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്‌സിൻ […]
Read more

ഡീലെന്ന് മുരളീധരന്‍, പേടിച്ചിട്ട് പറയുന്നതെന്ന് മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവില്‍ സംഭവിക്കുന്നതെന്ത്?

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിനില്‍ക്കുന്ന വിഷയമാണ് പലവിധ ഡീല്‍ ആരോപണങ്ങള്‍. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്നാല്‍ കുറച്ചുകൂടി ഗൗരവകരമായ ആരോപണം വന്നിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലേത്. സംസ്ഥാനത്ത് കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന അപൂര്‍വ്വം മണ്ഡലങ്ങളിലൊന്ന്. ഇവിടെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിനും അത്രയും തീവ്രതയുണ്ട്. മറ്റ് മണ്ഡലങ്ങളിലേത് പോലെ തന്നെ ഇവിടേയും പോരിന് തുടക്കമിട്ടിരിക്കുന്നത് കോണ്‍ഗ്രസ് തന്നെ. മൂന്നാം സ്ഥാനത്തുള്ളവര്‍ ഒന്നാമതെത്തുകയും ഒന്നാമന്‍ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂര്‍ക്കാവില്‍ ഇക്കുറി പോരാട്ടം മുറുകുമ്പോള്‍ ഹൈ പ്രൊഫൈല്‍ […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, പ്രായംകുറഞ്ഞ മത്സരാർഥി ആതിര

കോട്ടയം: നിയമസഭ നാമനിർദേശപത്രികയുടെ പരിശോധനയ്ക്കു ശേഷം സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാർഥിയായി ഏറ്റുമാനൂരിലെ എൻഡിഎ പ്രതിനിധി ആതിര ഡി. നായർ ശ്രദ്ധേയയായി. വയസ്സ് 25 ഉള്ള ആതിര “പ്രായത്തിലും കാര്യമുണ്ട് ചേട്ടാ” എന്ന് ചങ്കൂറ്റത്തോടെ പ്രതികരിക്കുന്നു. ആതിരയുടെ ബഹുമുഖ കഴിവുകൾ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിരിക്കുകയാണെന്നും, നിലവിൽ ഓൺലൈൻ വ്യവസായത്തിൽ പ്രവർത്തിക്കുന്നുവെന്നും കൂട്ടിച്ചെർത്തു. സൈബർ ഫോറൻസികിലും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. നാമനിർദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആതിരക്കെതിരെ സൈബർ […]
Read more

അധിക്ഷേപ പദപ്രയോഗങ്ങൾ പാവപ്പെട്ടവന്റെ ജീവിതത്തോടുള്ള പരിഹാസം: സുഭാഷ് ചന്ദ്രൻ

കോഴിക്കോട്: രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പരസ്പരം അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന ‘ചെറ്റത്തരം’, ‘നാറി’ തുടങ്ങിയ പദപ്രയോഗങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള ക്രൂരമായ പരിഹാസമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നത്. അർജന്റീനൻ സാഹിത്യകാരൻ അർമാൻഡോ മക്കിയയുടെ ‘സ്നിപ്പർ’ എന്ന വിഖ്യാത ചെറുകഥ ഉദാഹരിച്ചുകൊണ്ടാണ്, ഇത്തരം അധിക്ഷേപവാക്കുകൾ എങ്ങനെയാണ് മനുഷ്യന്റെ നെഞ്ചിൽ വെടിയുണ്ടകളായി തറയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ​ഓല മേഞ്ഞ ചെറിയ കുടിലുകളെയാണ് ‘ചെറ്റ’ […]
Read more

രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ല; മുഖ്യമന്ത്രി

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ‘ഡീൽ’ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി അഖിലേന്ത്യ നേതാവാണെങ്കിലും പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ധാരണ പോലും ഇല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആരോപണങ്ങൾ ശരിയായി മനസ്സിലാക്കാതെ പ്രതികരിക്കുകയാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസിന്റെ നിലപാട് ബിജെപിയെ സഹായിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കെജ്‌രിവാളിനെതിരെ കോൺഗ്രസ് എടുത്ത നിലപാടും പിന്നീട് ഉണ്ടായ സംഭവങ്ങളും ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം എപ്പോഴും ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും […]
Read more

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാർത്ഥിക്ക് ചിഹ്നമില്ല

കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix