Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കെ.സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും പ്രചാരണം: രമേശ് ചെന്നിത്തല

ആലപ്പുഴ: കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസിന്റെ പ്രോസസ് […]
Read more

ഇത്രത്തോളം സുഗമമായി സീറ്റ് വിഭജനം പൂർത്തിയാക്കുന്നത് ആദ്യം: വി ഡി സതീശൻ

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 140 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെക്കുറിച്ച് അന്തിമ തീരുമാനം എടുത്തുവെന്നും മുന്നണിക്കുള്ളിൽ യാതൊരു തർക്കവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ സീറ്റ് വിഭജനം വളരെ സുഗമമായി പൂർത്തിയായതാണെന്ന് സതീശൻ അവകാശപ്പെട്ടു. കോൺഗ്രസ് ഇത്തവണ 95 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന 40 സീറ്റുകളിലെ പട്ടിക കോൺഗ്രസ് അധ്യക്ഷന്റെ അംഗീകാരത്തിനായി നൽകിയിട്ടുണ്ടെന്നും […]
Read more

സ്വതന്ത്രനായി മത്സരിക്കാന്‍ സുധാകരന്‍? 12 മണിക്ക് വാര്‍ത്താ സമ്മേളനം

കണ്ണൂർ: സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരൻ. സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കും. എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരൻ പറ‌ഞ്ഞതായാണ് വിവരം. എംപി സ്ഥാനം ഒഴിഞ്ഞേക്കും. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവയ്ക്കാനും തീരുമാനമെടുത്തെന്നാണു സൂചന. 11 മണി വരെ കാത്തിരിക്കണമെന്നും പ്രകോപിതരാകരുതെന്നും അണികളോട് സുധാകരൻ പറഞ്ഞു. അതേസമയം ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നാണ് […]
Read more

ലക്ഷ്മിപ്രിയയെ വെട്ടാന്‍ ട്വന്റി20; പുതിയ സ്ഥാനാര്‍ത്ഥിയെ തേടിയിറങ്ങുന്നു

കൊച്ചി: പെരുമ്പാവൂരില്‍ ട്വന്റി 20യില്‍ അപ്രതീക്ഷിത പ്രതിസന്ധി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ ഇന്നലെ നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മി പിയ. അതിനാല്‍ ‘ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെ’ന്ന് നടി പറഞ്ഞിരുന്നു.
Read more

സുധാകരന് സീറ്റില്ല; എംപിമാര്‍ വേണ്ടെന്ന് ഖാര്‍ഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന് സീറ്റ് കിട്ടാനുള്ള സാധ്യത മങ്ങി. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ ആയിരിക്കും മത്സരിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി […]
Read more

ജോസഫ് വാഴയ്ക്കന് സീറ്റില്ല; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഉടൻ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10 മണിയോടെ ഹൈക്കമാൻഡ് പുറത്തുവിടും. മത്സരിക്കാൻ താത്പര്യം അറിയിച്ച കെ. സുധാകരൻ ഇന്ന് 12 മണിയോടെ മാധ്യമങ്ങളെ കാണും. പാർട്ടി സ്ഥാനാർഥിത്വം ലഭിക്കാത്ത പക്ഷം കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. കോന്നിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അടൂർ പ്രകാശിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലവിലെ നിലപാട്. അതേസമയം, രമേശ് ചെന്നിത്തലയുടെ അടുത്ത സഹായി ജോസഫ് വാഴയ്ക്കനും സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. ഇടുക്കി, എറണാകുളം, […]
Read more

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ തന്നെ സ്ഥാനാർഥി

കാസർകോട് : തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങാൻ കെപിസിസി അദ്ദേഹത്തിന് നിർദേശം നൽകി. സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ടതോടെ പ്രതിഷേധം ശമിച്ചതായാണ് വിവരം. സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനൊപ്പം ബാലകൃഷ്ണൻ […]
Read more

അമ്പലപ്പുഴ കോൺഗ്രസിൽ നടപടി; കുട്ടനാട്ടിൽ വിമത നീക്കം

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചൂടിലായ കേരളത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും നടപടികളും തുടരുന്നു. അമ്പലപ്പുഴയിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും പാർട്ടിക്കെതിരെ പ്രസ്താവന നൽകിയതിനും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെൻഡ് ചെയ്തു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ എന്നിവർ രാജിവച്ചു. സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ​അതേസമയം, മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണം സജീവമാക്കി. […]
Read more

​’അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ’ : ​കെ. സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ പരസ്യമായി പ്രതികരിച്ച് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനായാലും സുധാകരനായാലും പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ​സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുല്ലപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. തന്റെ സ്ഥാനാർത്ഥിത്വത്തിനായി ഇക്കാലം വരെ ആരോടും താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. പ്രവീൺ […]
Read more

മമ്മൂട്ടിയുടെ അനു​ഗ്രഹം വാങ്ങി, വിജയിച്ചാൽ പാലക്കാട് കൊണ്ടുവരുമെന്ന് രമേഷ് പിഷാരടി

പാലക്കാട്: മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥിയായ നടന്‍ രമേഷ് പിഷാരടി. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി പറഞ്ഞു. പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച നടപ്പാക്കാനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer