Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

താരം തെളിയും മുമ്പേ കരിന്തിരി! ട്വന്റി20 പിടിച്ച പുലിവാല്

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് കര്‍ട്ടന്‍ ഉയരും മുന്‍പേ ട്വന്റി20 ക്യാമ്പില്‍ വന്‍ ട്വിസ്റ്റ്! സിനിമ താരങ്ങളെ അണിനിരത്തി വോട്ടര്‍മാരെ ഞെട്ടിക്കാന്‍ ഇറങ്ങിയ കിഴക്കമ്പലം കൂട്ടായ്മയ്ക്കും ബിജെപി സഖ്യത്തിനും തുടക്കത്തിലേ പിഴച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്ത് വന്നതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി പട്ടിക. കോണ്‍ഗ്രസും കെ സുധാകരനുമെല്ലാം ഹോട് ടോപിക്കായി നില്‍ക്കുമ്പോഴും ശ്രദ്ധ പിടിച്ചുപറ്റാന്‍ ട്വന്റി20ക്ക് കഴിഞ്ഞത് സിനിമാതാരങ്ങളെ കുത്തിനിറച്ചു കൊണ്ടുള്ള അവരുടെ സ്ഥാനാര്‍ത്ഥി പട്ടിക കൊണ്ടായിരുന്നു. താരനിബിഢം ട്വന്റി 20 എന്നെല്ലാം […]
Read more

ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി; ഉറപ്പ് നൽകാതെ കെപിസിസി

കൊച്ചി: പെരുമ്പാവൂരിൽ സീറ്റ് നൽകിയില്ലെങ്കിൽ പകരം ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, കുന്നപ്പിള്ളിയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഇതുവരെയും ഉറപ്പുനൽകിയിട്ടില്ല. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാർത്ഥി ആകുമെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം, ഇതേ തുടർന്നാണ് പുതിയ ആവശ്യവുമായി എൽദോസ് കുന്നപ്പള്ളി നേതൃത്വത്തെ സമീപിച്ചത്. പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എൽദോസ് കുന്നപ്പള്ളിയെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിൽ ഒരു വിഭാഗം പിന്തുണച്ചിരുന്നു . […]
Read more

പാറശാലയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിമതനായി മത്സരത്തിന്

തിരുവനന്തപുരം: പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആശങ്ക നല്‍കി വിമതനീക്കം. മുന്‍ എംഎല്‍എ എ ടി ജോര്‍ജാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര സനലിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് എ ടി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എയായത്. 2016ല്‍ മണ്ഡലത്തില്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മണ്ഡലത്തില്‍ താന്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം താന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ കേള്‍ക്കാന്‍ പോലും […]
Read more

ഗൗരിയമ്മയില്ലാത്ത ആദ്യ പോരാട്ടം: ഓർമ്മകളിൽ നിറഞ്ഞ് വിപ്ലവനായിക

ആലപ്പുഴ:​ആലപ്പുഴയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ നേതാക്കളായി വളർന്ന ഒട്ടേറെപ്പേരുടെ സാന്നിധ്യമില്ലാത്ത തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ അഭാവമാണ്. 1957 മുതൽ 2010 വരെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അവിഭാജ്യ ഘടകമായിരുന്ന ഗൗരിയമ്മ 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് അന്തരിച്ചത്. അതിനാൽ തന്നെ ഗൗരിയമ്മയുടെ സാന്നിധ്യമില്ലാതെ കേരളം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായി ഇത് മാറുന്നു. ​നിയമസഭ രൂപവത്കരിക്കുന്നതിനും മുൻപേ തുടങ്ങിയതാണ് ഗൗരിയമ്മയുടെ തിരഞ്ഞെടുപ്പ് യാത്ര. പുന്നപ്ര-വയലാർ സമരത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ […]
Read more

പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി

പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പെരുമ്പാവൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും . എൻഡിഎ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ലക്ഷ്മി പ്രിയയ്ക്ക് മണ്ഡലത്തിൽ വോട്ടില്ലാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ജിബി പാത്തിക്കലിനെ രംഗത്തിറക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. മണ്ഡലം വൈസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് അദ്ദേഹം പാർട്ടി വിട്ട് എൻഡിഎ പാളയത്തിലെത്തുന്നത്. പെരുമ്പാവൂരിലെ പ്രബലമായ ക്രൈസ്തവ വോട്ടുകളും കോൺഗ്രസ് അനുഭാവികളുടെ വോട്ടുകളും ജിബിയിലൂടെ സമാഹരിക്കാമെന്നാണ് എൻഡിഎ […]
Read more

കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെയാണ് ഈ തീരുമാനം. പൂഞ്ഞാർ, ഇടുക്കി സീറ്റുകളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നുവെങ്കിലും പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ ഒഴിവാക്കപ്പെടുകയായിരുന്നു. സീറ്റ് സാധ്യത ഇല്ലാതായതോടെ കെഎസ്‌യു കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. പുതുതലമുറയോടുള്ള അവഗണന സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്നാണ് കെഎസ്‌യു വിമര്‍ശനം.
Read more

പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ല; എ. വിജയരാഘവൻ

പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന “കരടുകളെ” എടുത്തുകളയും എന്നും, വർഗ്ഗശത്രുവിന് സൂചികുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവൻ ഈ പരാമർശം നടത്തിയത്. അതേസമയം, പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിയെതിരെ പി.കെ ശശി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു. “സ്പിരിറ്റ് […]
Read more

BJPയുമായി സംസാരിച്ച സുധാകരനെ എങ്ങനെ വിശ്വസിക്കും; കോണ്‍ഗ്രസില്‍ തര്‍ക്കം

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം. കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തി. എളയാവൂര്‍, കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് വിയോജിപ്പുമായി രംഗത്ത് വന്നത്. ഇന്ന് നടന്ന യോഗത്തില്‍ 10 മണ്ഡലം പ്രസിഡന്റുമാര്‍ സുധാകരന്റെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചു. സുധാകരന്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ സുധാകരന്റെ അനുകൂലികള്‍ പോസ്റ്റര്‍ ഒട്ടിക്കട്ടെയെന്നാണ് ഇവരുടെ നിലപാട്. പാര്‍ട്ടിയെ അനുസരിക്കാത്ത സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപി നേതാക്കളുമായി സംസാരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടെന്നും ആ സുധാകരനെ എങ്ങനെ വിശ്വസിക്കുമെന്നും […]
Read more

കേരള രാഷ്ട്രീയത്തെ നടുക്കിയ വാര്യമുട്ടത്തെ ആ ഇടിമിന്നൽ വാർത്ത 1991-ലെ ആ കറുത്ത മെയ് 15

കോട്ടയം : ​മുപ്പത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും കോട്ടയത്തിന്റെ രാഷ്ട്രീയ ഓർമ്മകളിൽ മായാത്ത ഒരു മുറിവാണ് 1991 മെയ് 15. ഒരു തിരഞ്ഞെടുപ്പ് ചൂടിനിടയിൽ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നൽ ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ചാഴികാടന്റെ ജീവനെടുത്തപ്പോൾ, അത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തങ്ങളിലൊന്നായി മാറി. ​ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലെ ഇടതുതരംഗത്തെത്തുടർന്ന് കാലാവധി തികയും മുൻപേ നിയമസഭ പിരിച്ചുവിട്ട ആവേശത്തിലായിരുന്നു അന്ന് രാഷ്ട്രീയ കേരളം. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല പാർലമെന്റിലേക്കും, കെ.എം. മാണിയുടെ […]
Read more

കോന്നിയിലും വിസ്മയം; സുധാകരന് സീറ്റെങ്കില്‍ തനിക്കും വേണമെന്ന് അടൂര്‍ പ്രാകാശ്

കോന്നി: കെ സുധാകരനെ ഒരുവിധം അനുനയിപ്പിച്ച് കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസിന് അടുത്ത തലവേദന. സുധാകരന്‍ മത്സരിക്കാന്‍ അര്‍ഹനെങ്കില്‍ താനും അര്‍ഹനെന്ന് അടൂര്‍ പ്രകാശ്. ഹൈക്കമാന്റിനെ അടൂര്‍ പ്രകാശ് നിലപാട് അറിയിച്ചു. കെ. സുധാകരനുള്ള അര്‍ഹത തനിക്കുമുണ്ട് എന്നാണ് അടൂര്‍ പ്രകാശിന്റെ വാദം. കോന്നിയില്‍ എന്ത് പ്രത്യാഘാതം ഉണ്ടായാലും താന്‍ ഉത്തരവാദിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍പത്തിയൊന്ന് വര്‍ഷമായി താനും പാര്‍ട്ടിയില്‍ നില്‍ക്കുകയാണ്. കെ എസ് യു കാലം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ തനിക്കും ഈ സീറ്റിനു […]
Read more

Recent News

Advertisement
WhiteswanTV Footer