Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതു സ്വതന്ത്രനായിട്ടാണ് സുധീര്‍ കരമന മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇതോടെ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സുധീര്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളാണ്. സിഎംപി നേതാവ് സിപി ജോണ്‍ ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Read more

‘നാല് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണ’; ജയിച്ചാൽ അവര്‍ യുഡിഎഫിനൊപ്പം നിൽക്കും: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത് . സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായില്ല എന്നും സതീശൻ. ദില്ലിയില്‍ ചര്‍ച്ച നടത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. വിസ്മയങ്ങളും ഒരുപാട് ഉണ്ടായി . ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണ്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

കേരളത്തിലെ സ്ത്രീകളെ സഹായിക്കണം: രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ച് ഡോ. ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികക്കെതിരെ എഐസിസി വക്താവ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഷമ പ്രതികരിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഷമ ആരോപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് സീറ്റുകൾ മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതയ്ക്ക് മാത്രമാണ് അവസരം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ കഴിവുള്ള സ്ത്രീകൾ ഉണ്ടായിട്ടും അവരെ അവഗണിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഷമ മുഹമ്മദ് പറഞ്ഞു. വനിതകൾക്ക് […]
Read more

അടി തീരുന്നില്ല; ലീഗ് സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കാൻ കോൺഗ്രസ് റിബൽ

കൊല്ലം: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരാതെ യുഡിഎഫ്. പുനലൂര്‍ മുസ്‍ലിം ലീഗിന് നൽകിയതിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിൽ നിന്നും ചലിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റിനെ വിമത സ്ഥാർത്തിയാക്കും. പുനലൂര്‍ പ്രശ്നം ഡിസിസിയുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടണമെന്നും കൊല്ലം ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പുനലൂരിലെ സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിന്‍റെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടു പിന്നാലെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം യോഗം ചേർന്ന് സ്വയം സ്ഥാനാർത്ഥിയെ […]
Read more

എന്താ മോനേ, ജയിച്ചു വാ…. പിഷാരടിക്ക് കൈ കൊടുത്ത് മോഹന്‍ലാല്‍

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. പിഷാരടി തന്റെ ഫേസ് ബുക്ക് പേജിലാണ് ഇരുവരും കൈകൊടുക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘എന്താ മോനെ ജയിച്ച് വാ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സിനിമ ബന്ധങ്ങള്‍ ആയുധമാക്കാന്‍ തന്നെയാണ് പിഷാരടിയുടെ നീക്കം. പല തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിന് പുറമേയുള്ള താരസാന്നിധ്യം ഏറെ ചര്‍ച്ചയായിട്ടുള്ളതാണ്. ഇത്തവണ അത് തനിക്ക് അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. സിനിമാ മേഖലയിലുള്ള തന്റെ സൗഹൃദവലയം ഇലക്ഷന്‍ പ്രചരണത്തില്‍ വരും […]
Read more

ഒരു ലക്ഷം പോസ്റ്റര്‍, 2500 ഫ്‌ളക്‌സുകള്‍; എല്ലാം പാഴായെന്ന് ജോസഫ് വാഴയ്ക്കന്‍

കോട്ടയം: ഏറ്റുമാനൂരില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു തന്റെ വിശ്വാസമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. അതിനാല്‍ മണ്ഡലത്തില്‍ വലിയ തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തിയിരുന്നത്. എന്നാല്‍ കാത്തിരുന്ന് കാത്തിരുന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ ജോസഫ് വാഴയ്ക്കന്‍ ലിസ്റ്റില്‍ നിന്ന് പുറത്ത്. പ്രചാരണത്തിനായി ഒരു ലക്ഷം പോസ്റ്റര്‍ പ്രിന്റ് ചെയ്തു. കൂടാതെ 2500 ഫ്‌ലക്‌സ് ബോര്‍ഡുകളും തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പാഴായിരിക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് പോസ്റ്ററും ഫ്‌ലക്‌സും തയ്യാറാക്കിയത്. താന്‍ മത്സരിക്കാനാവശ്യമായ എല്ലാ പ്രചാരണ ഒരുക്കങ്ങളും നേരത്തെ […]
Read more

അടൂർ പ്രകാശ് പ്രത്യേക സാമുദായിക സംഘടനയുടെ ‘പോപ്പ്’; ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കോൺഗ്രസ് വിടും . സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾക്കെതിരെ നേതൃത്വത്തിനെതിരെ അതിരൂക്ഷമായി വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് . വർഷങ്ങളായി പാർട്ടിയിൽ നിന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നുസൂർ ആരോപിച്ചു. ഇത്രയും ജീർണ്ണിച്ച ഒരു സ്ഥാനാർത്ഥി പട്ടിക ഇതിന് മുൻപ് പുറത്തുവിട്ടിട്ടില്ലെന്നും യുവാക്കളെ പാർട്ടിക്കുള്ളിൽ മനഃപൂർവ്വം തഴയുകയാണ് നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധീർഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്‌ഡിപിഐ താൽപ്പര്യപ്രകാരമാണെന്ന ആരോപണവും […]
Read more

യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും: ശശി തരൂർ

ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നികുതി ദായകരുടെ പണം തെറ്റായി വിനിയോഗിക്കപ്പെടുന്നതായി ആരോപിച്ച തരൂർ, ഇടത് സർക്കാരിനെതിരെ വിമർശനവും ഉന്നയിച്ചു. ചില നിയമനങ്ങൾ പാർട്ടി താൽപര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും യുഡിഎഫിനായി പ്രചാരണത്തിന് പോകുമെന്നും തരൂർ അറിയിച്ചു. കോൺഗ്രസിൽ […]
Read more

തനിക്ക് എത്തിക്‌സ് ഉണ്ട്, ബിജെപിയില്‍ ചേരില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും പറഞ്ഞ സുധാകരന്‍ പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും വ്യക്തമാക്കി. ‘കോണ്‍ഗ്രസ് മിന്നും വിജയം നേടും. ബിജെപിയില്‍ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്സ് ഉളള ആളാണ് ഞാന്‍. പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും’: കെ […]
Read more

സീറ്റില്ലെങ്കിൽ അക്കാര്യം നേരത്തെ പറഞ്ഞുകൂടേ: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂർ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി അതൃപ്തി പ്രകടിപ്പിച്ചു. സീറ്റ് നൽകില്ലെന്ന കാര്യം മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു എന്നും, താൻ ഇതിനകം പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ വലുതാക്കി കാണിച്ചുവെന്നും, പ്രതീക്ഷിക്കാത്ത രീതിയിലുള്ള തീരുമാനം നേതൃത്വത്തിൽ നിന്നുണ്ടായതാണെന്നും എൽദോസ് ആരോപിച്ചു. സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പ് നടന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. എ.കെ. ആന്റണി നൽകിയ റിപ്പോർട്ട് പോലും പരിഗണിച്ചില്ലെന്നും, മറ്റു ചിലർക്കും ഇടതുപക്ഷത്തുനിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer